Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഖം നീട്ടിവളര്‍ത്തുന്നവര്‍ അറിഞ്ഞോളൂ... നിങ്ങളുടെ ആരോഗ്യം അനുദിനം ക്ഷയിക്കുകയാണ് !

നഖം നീട്ടി വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നഖം നീട്ടിവളര്‍ത്തുന്നവര്‍ അറിഞ്ഞോളൂ... നിങ്ങളുടെ ആരോഗ്യം അനുദിനം ക്ഷയിക്കുകയാണ് !
, ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (11:55 IST)
നഖങ്ങള്‍ നീട്ടി വളര്‍ത്തി നെയില്‍ പോളിഷെല്ലാം ഇട്ട് ഭംഗിയായി കൊണ്ടു നടക്കുന്നവരാണ് ഇക്കാലത്തെ ഒട്ടുമിക്ക പെണ്‍കുട്ടികളും. എന്നാല്‍ നഖം വളര്‍ത്തുന്നവര്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
 
നഖങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള പരിപാലനം നല്‍കിയില്ലെങ്കില്‍ അത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നും വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. 
 
കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത അത്രയും സൂക്ഷ്മങ്ങളായ ഈ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. 
 
ആഹാരം കഴിക്കല്‍, പാചകം എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങളും കൈകള്‍ ചെയ്യുന്നുണ്ട്. നഖത്തിന്റെ അടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമായതിനാല്‍ത്തന്നെ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നു. 
 
അതേസമയം, കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് നഖം നീട്ടി വളര്‍ത്തുന്നതെങ്കില്‍ അവിടെ അണുബാധ ഉണ്ടാകുമെന്നും പറയുന്നു. നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നതിന് പകരം വെട്ടി വൃത്തിയായി സൂക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും ആരോഗ്യവിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്സിന് കാരണമുണ്ടോ ? ഉണ്ടെങ്കില്‍ എന്ത് ?