Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലചൊറിച്ചിൽ വല്ലാതെ വലയ്ക്കുന്നുണ്ടോ? എങ്കിൽ ഇതൊന്നു പരീക്ഷിച്ച് നോക്കൂ

എല്ലാവർക്കും തന്നെ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് തലചൊറിച്ചിൽ. ശുചിത്വക്കുറവും ചർമത്തിന്റെ ആരോഗ്യക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. ചർമത്തിലെ അണുബാധ, ചുവപ്പ് നിറം ഇതെല്ലാമാണ് ചൊറിച്ചിലിന്റെ ലക്ഷണങ്ങൾ. പതിവായി കേശസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും മുടി

തലചൊറിച്ചിൽ വല്ലാതെ വലയ്ക്കുന്നുണ്ടോ? എങ്കിൽ ഇതൊന്നു പരീക്ഷിച്ച് നോക്കൂ
, വെള്ളി, 27 മെയ് 2016 (17:24 IST)
എല്ലാവർക്കും തന്നെ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് തലചൊറിച്ചിൽ. ശുചിത്വക്കുറവും ചർമത്തിന്റെ ആരോഗ്യക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. ചർമത്തിലെ അണുബാധ, ചുവപ്പ് നിറം ഇതെല്ലാമാണ് ചൊറിച്ചിലിന്റെ ലക്ഷണങ്ങൾ. പതിവായി കേശസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും മുടി ഇടയ്ക്കിടെ കഴുകുകയും ചെയ്യുകയാണെങ്കിൽ ചൊറിച്ചിലും അസ്വസ്ഥതയും കുറയ്ക്കാം.
 
ചൊറിച്ചിലിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചികിത്സാരീതികൾ ഉണ്ട്. ദോഷങ്ങൾ ഒന്നും തന്നെ ഉണ്ടാകുകയില്ല. തലചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്ന ചില മാർഗങ്ങളെ പരിചയപ്പെടാം.
 
1. ഒലിവ് ഓയിൽ, ബദാം ഓയിൽ പോലുള്ളവ തലയിലെ ചൊറിച്ചിൽ മാറ്റാൻ ഉപയോഗിക്കാം. ഇവ രണ്ടും തുല്യ അളവിൽ എടുത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. മുടിയുടെ കട്ടികൂടാനും ഇത് സഹായിക്കും.
 
2. തലയിലെ ചൊറിച്ചിൽ മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗം നാരങ്ങയാണ്. ഇതിലടങ്ങിയ സിട്രിക് ആസിഡ് ചൊറിച്ചിൽ മാറ്റും. താരൻ അകറ്റാനും നാരങ്ങ ഉത്തമമാണ്.
 
3. തലയിലെ ചൊറിച്ചിലിൽ നിന്നും വേഗത്തിൽ മുക്തി ലഭിക്കുന്നതിനായുള്ള മാർഗമാണ് വിനാഗിരി. ചെറുചൂടുള്ള വെള്ളവുമായി വിനാഗിരി ചേർത്ത് മുടി കഴുകുക. 
 
4. മുടിക്ക് പോഷകം നൽകാനും ചൊറിച്ചിൽ കുറയ്ക്കാനും വെളിച്ചെണ്ണ ഉത്തമമാണ്. അല്പം വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്ത് പിടിപ്പിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വികാരമുണര്‍ത്തുന്ന ചുംബനം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം!