സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർ ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം!

സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർ ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം!

ബുധന്‍, 11 ജൂലൈ 2018 (13:48 IST)
സുന്ദരമായ ചർമം എല്ലാവരുടേയും സ്വപ്‌നമാണ്. സൗന്ദര്യത്തെക്കുറിച്ചുള്ള ആശങ്കയും എല്ലാവർക്കും ഉണ്ടാകും. എന്നാലും ഒരിത്തിരി ആശങ്ക കൂടുതലുള്ളത് പെൺകുട്ടികൾക്കാണ്. പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്നതാണ് അതിന് കാരണം. നിരവധി ഫെയർനസ്സ് ക്രീമുകളൊക്കെ ഇതിന്റെ ഭാഗമായി പരീക്ഷിക്കുന്നവരുമുണ്ട്. മറ്റ് ചിലർ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നു. ഇതുകൊണ്ട് പ്രത്യേകിച്ച് മെച്ചപ്പ്എട്ട ഗുണങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്.
 
എന്നാൽ ചർമ്മം എന്നും സുന്ദരമായിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്. കഴിക്കുന്ന സാധനങ്ങളിൽ ശ്രദ്ധാലുവായിരുന്നാൽ മതി. ചർമ്മത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇങ്ങനെ ചർമ്മം കാത്തുസൂക്ഷിക്കുന്നതിന് കഴിക്കേണ്ടതായ ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്നല്ലേ... 
 
* നിറമുള്ള പച്ചക്കറികൾ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ചീര തുടങ്ങിയവ കഴിക്കുന്നത് ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ സൂര്യപ്രകാശം മൂലം ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്‌ക്കാൻ സഹായിക്കും.
* ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ കുറയ്‌ക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ രാവിലെ ഗ്രീൻ ടീ ശീലമാക്കുന്നത് നല്ലതാണ്.
* വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ഓറഞ്ച്, കിവി, സ്‌ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും ചർമ്മത്തിന് നല്ലതാണ്. വിറ്റാമിൻ സി ചർമം തൂങ്ങിപ്പോകുന്നത് തടയാൻ സഹായിക്കും.
* വിറ്റാമിൻ സി ചർമ്മത്തിന് അത്യുത്തമമാണ്. എങ്കിലും മറ്റ് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കുക. ഇലക്കറികളാണ് ഉത്തമം.
* ആഹാരത്തിൽ ഓട്‌സ് ഉൾപ്പെടുത്തുന്നതും ഉത്തമമാണ്.
* തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും മറ്റൊരു മാർഗ്ഗമാണ്. ഇടയ്‌ക്കിടയ്‌ക്ക് ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം 'ആ ഏഴ് ദിവസങ്ങൾ'ക്ക് മുമ്പ് മാറ്റങ്ങൾ സംഭവിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ കാരണം ഇതാണ്