Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേനൽക്കാലത്ത് മേക്കപ്പ് വിയര്‍ത്തൊലിക്കാതിരിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

വേനൽക്കാലത്ത് മേക്കപ്പ് വിയര്‍ത്തൊലിക്കാതിരിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

വേനൽക്കാലത്ത് മേക്കപ്പ് വിയര്‍ത്തൊലിക്കാതിരിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം
, വെള്ളി, 15 ഏപ്രില്‍ 2016 (16:56 IST)
വേനല്‍ ചൂടെന്ന് കേൾക്കുമ്പോ‌ൾ തന്നെ പലർക്കും വിയർത്തൊലിക്കും. നാം തിരഞ്ഞെടുക്കുന്ന ആഹാരങ്ങ‌ളിലൂടെ ചൂടിനെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. എന്നാൽ അതുപോലല്ല സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കാര്യം. വേനൽക്കാലത്ത് മേക്കപ്പ് കഴിവതും ഒഴുവാക്കുന്നതാണ് നല്ലത്. എന്നാൽ, എത്ര വേനലാണെന്ന് പറഞ്ഞാലും ഒരു വിവാഹമോ പരിപാടിയോ വന്നാൽ മേക്കപ്പില്ലാതെ ആരും പുറത്തേക്കിറങ്ങില്ല. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങ‌ളുണ്ട്.
 
മേക്കപ്പ് എങ്ങനെയുള്ളതായിരിക്കണം?
 
വിയപ്പിൽ കുതിർന്ന് മേക്കപ്പ് ഒഴുകിപ്പടരാതിരിക്കാൻ വാട്ടർ പ്രൂഫ് ഐ ലൈനർ, പൗഡർ രൂപത്തിലുള്ള ഐ ഷാഡോ എന്നിവ ഉപയോഗിക്കുക. ആഴ്ചയിലൊരിക്കൽ തലയോട്ടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുക. ചൂടുകാലത്ത് എണ്ണ തേക്കുന്നത് കുറയ്ക്കണം. എണ്ണ മയമുള്ള ക്രീമുകൾ ഉപയോഗിക്കാതിരിക്കുക. 
 
സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാം
 
വേനൽക്കാലത്ത് മുഖത്തെ നീര് വലിഞ്ഞ് വരണ്ട ചര്‍മ്മമാകാൻ സാധ്യത ഏറെയാണ്. വെയിലത്തേക്ക് ഇറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് തന്നെ സൺസ്ക്രീൻ ലോഷൻ തേക്കുക. ലോഷൻ ചർമം വലിച്ചെടുത്തതിന് ശേഷം പുറത്തിറങ്ങുക. വാട്ടർ ബേസ്യ്ഡ് ആയ ലോഷനുകൾ വേണം വേനൽകാലത്തിനായി തിരഞ്ഞെടുക്കേണ്ടത്.
 
ഫേഷ്യ‌ൽ പാക്ക്
 
നാരങ്ങാ നീര്, പപ്പായ, തണ്ണിമത്തൻ, തേൻ, റോസ് വാട്ടർ എന്നിവ മുഖത്ത് തേക്കുന്ന ഫേസ് പാക്കുകളുടെ കൂടെ ഉപയോഗിക്കുക. വേനൽക്കാലത്തെ കരുവാളിപ്പ് മാറിക്കിട്ടും. കൂടാതെ നിറം മങ്ങാതെയും ഇത് കാത്തുസൂക്ഷിക്കും. ടോണിങ്ങിനും മോയിസ്ചറൈസിങ്ങിനും റോസ് വാട്ടർ ഉപയോഗിക്കുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam