Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണിനെ അണിയിച്ചൊരുക്കുമ്പോള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

കണ്ണിനെ അണിയിച്ചൊരുക്കും മുമ്പ്

കണ്ണിനെ അണിയിച്ചൊരുക്കുമ്പോള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
ചെന്നൈ , ശനി, 28 ജനുവരി 2017 (14:32 IST)
വിരുന്നിനോ പാര്‍ട്ടിക്കോ പോകുമ്പോള്‍ മേക്കപ്പ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. പതിവില്‍ നിന്ന് വ്യത്യസ്തമായി കുറച്ച് സുന്ദരിയായി തന്നെ ആയിരിക്കും കൂട്ടുകാരിയുടെ കല്യാണത്തിനും ബേര്‍ത്ത്ഡേ പാര്‍ട്ടിക്കും ഒക്കെ പോകുക. മേക്കപ്പ് എന്നു പറയുമ്പോള്‍ പ്രധാനമായു മുഖമാണ് നമ്മുടെ മനസ്സില്‍ തെളിഞ്ഞുവരിക. മുഖത്തു തന്നെ കണ്ണാണ് ഏറ്റവും പ്രധാനം. കണ്ണിന്റെ അഴകാണ് ഒരാളുടെ അഴകെന്നു തന്നെ വേണമെങ്കില്‍ പറയാം. അങ്ങനെയുള്ള കണ്ണുകളെ അണിയിച്ചൊരുക്കുമ്പോള്‍ പ്രധാനമായും ചില കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണം.
 
ഐഷാഡോ ഉപയോഗിക്കുമ്പോള്‍
 
വളരെയധികം ശ്രദ്ധയോടെ വേണം ഐഷാഡോ ഉപയോഗിക്കാന്‍. കാരണം കണ്‍പോളകളുടെ പുറത്താണ് ഇത് പുരട്ടുന്നത്. ഐഷാഡോ ഉപയോഗിക്കുന്നതിന്റെ ലക്‌ഷ്യം തന്നെ കണ്ണിന് കൂടുതല്‍ തിളക്കവും ആകര്‍ഷണവും നല്കുക എന്നതാണ്. കണ്ണിനുള്ളില്‍ പോകാതെ വേണം ഐഷാഡോ പുരട്ടാന്‍. കൂടാതെ, മെറ്റാലിക് ഐഷാഡോ ഉപയോഗിക്കുന്നവര്‍ ദീര്‍ഘനേരം അതുമായി നടക്കാതെ ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ കഴുകി കളയണം.
 
മസ്കാര ഉപയോഗിക്കുമ്പോള്‍
 
കണ്ണിനുള്ളില്‍ പോകാതെ വേണം മസ്കാര ഉപയോഗിക്കാന്‍. കണ്ണുകള്‍ക്ക് വലുപ്പം തോന്നിക്കാനും കണ്‍പീലികള്‍ കൂടുതല്‍ കറുപ്പു നിറമുള്ളതാക്കാനും മസ്കാര സഹായിക്കും. കെമിക്കലുകള്‍ ചേരാത്ത മസ്കാര വേണം ഉപയോഗിക്കാന്‍. കോണ്‍ടാക്‌ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ മസ്കാര ബ്രഷ് ലെന്‍സില്‍ കൊള്ളാതെ സൂക്ഷിക്കണം.
 
ഹൈലൈറ്റര്‍ കൈയിലെടുക്കുമ്പോള്‍ ക്ഷമ കൂടുതല്‍ വേണം
 
കണ്‍പുരികങ്ങള്‍ക്ക് തൊട്ടു താഴെ കണ്‍പോളകള്‍ തുടങ്ങുന്നതിനു മുകളിലുള്ള ഭാഗത്തു മാത്രം ഉപയോഗിക്കുന്ന മേക്കപ്പ് ആണ് ഹൈലൈറ്റര്‍. കണ്ണുകള്‍ കൂടുതല്‍ ഷാര്‍പ് ആക്കുകയാണ് ഹൈലൈറ്റര്‍ ഉപയോഗിക്കുന്നതു കൊണ്ട് ലക്‌ഷ്യം വെയ്ക്കുന്നത്.
 
കണ്ണിന് കുളിര്‍മ ലഭിക്കാന്‍
 
കുക്കുമ്പര്‍ ചുരണ്ടിയെടുത്ത് പിഴിഞ്ഞു നീരെടുക്കുക. രണ്ടു ചെറിയ പഞ്ഞിക്കഷണങ്ങള്‍ എടുത്ത് ഈ നീരില്‍ മുക്കി കണ്ണിന്റെ മുകളില്‍ വയ്ക്കുക. കുക്കുമ്പറിനു പകരം ഉരുളക്കിഴങ്ങും ഉപയോഗിക്കാം. കട്ടന്‍ ചായയില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വെയ്ക്കുന്നത് ഉന്മേഷം നല്കും.
 
നൈറ്റ് പാര്‍ട്ടിക്ക് പോകുവാണെങ്കില്‍ സ്മോക്കി ലുക്ക്
 
ഐ പ്രൈമര്‍
ഐ ഷാഡോസ് (ഒരെണ്ണം ഇളംകളറും മറ്റേത് കടുത്തതും)
ഐലൈനര്‍
മേക്കപ്പ് ബ്രഷസ്
മസ്കാര
 
ബ്രൌണ്‍, ഗ്രേ അല്ലെങ്കില്‍ കറുപ്പ് ആയിരിക്കണം സ്മോക്കി ഐ മേക്കപ്പ്. പ്രൈമര്‍ ഇട്ടതിനു ശേഷമേ മേക്കപ്പ് തുടങ്ങാവൂ. ആദ്യം കടും നിറത്തിലുള്ളത് ഇട്ടതിനു ശേഷം വേണം ഇളം നിറത്തിലുള്ള ഐഷാഡോ ഇടാന്‍. അതിനുശേഷം, ഐ ലൈനര്‍ ഉപയോഗിച്ച് കണ്ണിന്റെ പുറത്ത് എഴുതുക. കണ്ണിന്റെ മധ്യഭാഗത്ത് അല്പം കടുപ്പത്തില്‍ എഴുതുന്നത് നല്ലതായിരിക്കും. അതിനുശേഷം കണ്ണുകള്‍ നന്നായി തുറന്ന് മസ്കാര എഴുതുക. 
 
കണ്ണുകളില്‍ കടുത്ത നിറത്തിലുള്ളതും തിളങ്ങുന്നതുമായ മേക്കപ്പ് ഉപയോഗിക്കരുത്. ഇങ്ങനെ ഉപയോഗിക്കുന്നത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കും. മാറ്റ് കളറുകളിലുള്ള ഐ മേക്കപ്പാണ് കൂടുതല്‍ നന്നാകുക.
 
കണ്ണിനെ അണിയിച്ചൊരുക്കുമ്പോള്‍ കണ്ണുകളുടെ അപാകതകള്‍ മറയ്ക്കാനും പ്ലസ് പോയിന്റുകള്‍ക്ക് കൂടുതല്‍ മിഴിവു നല്കുന്നതിനുമാണ് ഐ മേക്കപ്പില്‍ ശ്രദ്ധിക്കേണ്ടത്. കണ്ണിന്റെ മേക്കപ്പ് തുടങ്ങുന്നതിനു മുമ്പ് കണ്ണും കൈകളും വൃത്തിയാക്കണം.
 
കണ്ണുകളിലെ മേക്കപ്പ് ഒഴിവാക്കാന്‍
 
കണ്ണുകളിലെ മേക്കപ്പ് ഒഴിവാക്കാന്‍ ഏറ്റവും നല്ലത് വെളിച്ചെണ്ണയാണ്. രണ്ടുതുള്ളി വിരലില്‍ പുരട്ടി കണ്ണുകള്‍ അടച്ച് വട്ടത്തില്‍ മസാജ് ചെയ്യണം. അതിനുശേഷം മൃദുവായ ടിഷ്യൂ ഉപയോഗിച്ച് തുടച്ചുകളയണം. കണ്ണുകളിലെ മേക്കപ്പ് വൃത്തിയാക്കിയതിനു ശേഷം വേണം ഉറങ്ങാന്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിയാമോ... ആ സമയത്ത് ഇവിടെ സ്പര്‍ശിക്കാനായിരിക്കും അവള്‍ കൊതിക്കുക !