Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തെല്ലാമാണ് ജീവിത വിജയത്തിന്റെ ഘടകങ്ങള്‍ ? എങ്ങിനെ അവ നേടിയെടുക്കാം ?

ശുഭാപ്തി വിശ്വാസം കൊള്ളാം; പക്ഷേ ?

എന്തെല്ലാമാണ് ജീവിത വിജയത്തിന്റെ ഘടകങ്ങള്‍ ? എങ്ങിനെ അവ നേടിയെടുക്കാം ?
, വെള്ളി, 7 ജൂലൈ 2017 (12:31 IST)
പ്രതീക്ഷാനിര്‍ഭരമാണ് ഓരോരുത്തരുടേയും ജീവിതം. എന്തെല്ലാം സംഭവിച്ചാലും നല്ലൊരു നാളെയ്ക്കായി വളരെയേറെ പ്രതീക്ഷയോടെയാണ് ഓരോരുത്തരും കാത്തിരിക്കുന്നത്. എന്തെല്ലാമാണ് ജീവിത വിജയത്തിന്റെ ഘടകങ്ങള്‍ ? എങ്ങിനെയാണ് അവയെല്ലാം നേടിയെടുക്കുക ? അതിനായി എന്തെല്ലാം കാര്യങ്ങളാണ് നമ്മള്‍ ചെയ്യേണ്ടത്. അറിയാം ചില കാര്യങ്ങള്‍... 
 
ജീവിത വിജയത്തിനായി തുറന്ന മനോഭാവം എന്നത് വലിയൊരു ഘടകമാണ്. നമുക്കു നേരിടേണ്ടിവരുന്ന പല സാഹചര്യങ്ങളെയും പലപ്പോഴും നമുക്കു മാറ്റാൻ കഴിയാതെ വന്നേക്കും. അവ മാറിക്കിട്ടുന്നതിനായി നാം എത്രതന്നെ ആഗ്രഹിച്ചാലും അതിന് കഴിഞ്ഞേക്കില്ല. അപ്പോൾ നമുക്കു എന്താണ് ചെയ്യാന്‍ കഴിയുക ? അവയോടുള്ള നമ്മുടെ സമീപനത്തെയും മനോഭാവത്തെയും മാറ്റുക. അതുമാത്രമാണ് വഴി. 
 
സംഭവങ്ങളും സാഹചര്യങ്ങളും വ്യക്തിത്വങ്ങളും നമ്മുടെ ആഗ്രഹമനുസരിച്ചോ നമ്മുടെ നിയന്ത്രണത്തിലോ ആയിരിക്കണമെന്നില്ല. എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കണമെന്നും നമ്മുടെ സമീപനവും  മനോഭാവവും ഏതുരീതിയിലായിരിക്കണമെന്നും നമ്മള്‍ മാത്രം നിശ്ചയിക്കേണ്ടതാണ്. മനോഭാവത്തെ ശരിയായ രീതിയില്‍ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും കഴിവും നമ്മുടെ കരങ്ങളിലാണ്.   
 
‘നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണകേന്ദ്രം’ എന്നാണ് പ്രശസ്ത മനഃശാസ്ത്ര വിദഗ്ദനായ നോർമൻ കസിൻസ് പ്രസ്താവിച്ചിട്ടുള്ളത്. മനുഷ്യരുടെ മനോഭാവം മാറ്റുന്നതിലൂടെ തങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിയെടുക്കുവാൻ കഴിയുമെന്നുള്ളതാണ് ഏറ്റവും പ്രധാനമായ വസ്തുതയെന്ന കാര്യം ഏതൊരാളും ഓര്‍ത്തുവെക്കേണ്ടത് അഭികാമ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഒരു ഉപദേശമാണോ നല്‍കിയത് ? സൂക്ഷിക്കണം... നിരാശ അവളെ വിട്ടുപോകില്ല !