Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യരാത്രിയില്‍ എന്തു സംസാരിക്കും? എപ്പോള്‍ ഉറങ്ങും ? അറിയണം ഇക്കാര്യങ്ങള്‍ !

ആദ്യരാത്രിയില്‍ എന്തു സംസാരിക്കും? എപ്പോള്‍ ഉറങ്ങും ? അറിയണം ഇക്കാര്യങ്ങള്‍ !
, വെള്ളി, 14 ജൂലൈ 2017 (13:42 IST)
ആദ്യരാത്രി പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. ഇക്കാര്യത്തില്‍ പലരെയും തെറ്റിദ്ധാരണകളാണ് ഭരിക്കുന്നത്. എങ്ങനെയായിരിക്കും ആ നിമിഷങ്ങള്‍? എന്തു സംസാരിക്കും? ആദ്യം ആര് തൊടും? ധൈര്യത്തോടെ, വിജയകരമായി ആദ്യദിനം പിന്നിടാന്‍ കഴിയുമോ? ആദ്യരാത്രിയില്‍ എപ്പോഴാണ് ഉറങ്ങേണ്ടത്? ഇത്തരം ചോദ്യങ്ങള്‍ക്കൊണ്ട് അവര്‍ മനസു നിറയ്ക്കുന്നതാണ് ഈ പേടിയ്ക്ക് കാരണം.
 
ആദ്യരാത്രിയിലെ എല്ലാ കാര്യങ്ങള്‍ക്കും ആര് മുന്‍‌കൈ എടുക്കും എന്നതാണ് യുവാക്കളെയും യുവതികളെയും വലയ്ക്കുന്ന ഒരു ചിന്ത. യുവതികള്‍ക്കാണെങ്കില്‍ ഇത് വലിയൊരു മാനസിക പ്രശ്നമാണ്. ലൈംഗികതയെ ഉണര്‍ത്തുന്ന രീതിയില്‍ സ്പര്‍ശിക്കാനായി മുന്നോട്ടിറങ്ങാന്‍ ഇക്കാലത്തും ഭൂരിപക്ഷം യുവതികള്‍ക്കും ധൈര്യമില്ല. തെറ്റിദ്ധരിക്കപ്പെട്ടേക്കുമോ എന്ന ഭയമാണ് അവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. 
 
പെണ്‍കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഞരമ്പുരോഗികളായ ഭര്‍ത്താക്കന്‍‌മാര്‍ അങ്ങനെ തെറ്റിദ്ധരിച്ച് ജീവിതം തകര്‍ന്നുപോയ എത്രയോ പെണ്‍കുട്ടികളുണ്ട്. എന്നാല്‍ ഇക്കാലത്ത്, ഭയപ്പാടോടെ ആദ്യരാത്രിയെ നേരിടുന്നത് ഉചിതമല്ല. ലൈംഗികതയും അതിന്റെ സുഖാനുഭൂതികളും ദാമ്പത്യജീവിതത്തിന്റെ അടിത്തറയാണെന്നാണ് ഓരോരുത്തരും മനസിലാക്കേണ്ടത്.
 
മണിയറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആദ്യരാത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് നല്ലതാണ്. വിവാഹം നിശ്ചയിച്ച ശേഷം വിവാഹം വരെയുള്ള ദിവസങ്ങളില്‍ ഇരുവരും ഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യരാത്രിയും സംസാര വിഷയമാക്കുന്നത് നല്ലതാണ്. ആദ്യം തൊടുമ്പോഴുള്ള ലജ്ജ പകുതിയെങ്കിലും കുറഞ്ഞു കിട്ടും. മാത്രമല്ല, ഇക്കാര്യങ്ങളില്‍ പങ്കാളിയുടെ താല്‍‌പര്യങ്ങള്‍ മനസിലാക്കുകയും ചെയ്യാം.
 
മണിയറയില്‍ പ്രവേശിച്ചതിനു ശേഷം ആദ്യ ഒരു മണിക്കൂര്‍ നേരം പരസ്പരം സംസാരിക്കാനായി ഉപയോഗിക്കണം. പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതാണ് നല്ലത്. സംസാരത്തിനൊടുവില്‍ പതിയെ കാര്യത്തിലേക്കു കടക്കാം.
 
ആദ്യം ആരു തൊട്ടാലും, ഒരു കാര്യം മനസില്‍ വച്ചിരിക്കണം. ഇത് ആദ്യരാത്രിയാണ്. ഇന്ന് ആവേശത്തോടെയുള്ള ഒരു ലൈംഗികബന്ധം നിര്‍ബന്ധമല്ല. ബാഹ്യലീലകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ആദ്യരാത്രിയിലെ ബാഹ്യലീലകളുടെ സുഖം ഇപ്പോഴും പോയിട്ടില്ലെന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം പറയാനാകണം. 
 
വസ്ത്രങ്ങളുടെയോ ആഭരണങ്ങളുടെയോ മറയില്ലാതെ പരസ്പരം കാണുന്ന നിമിഷത്തിന്റെ രസവും കുസൃതികളും രാവു മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. ആദ്യരാത്രി എന്ന കടമ്പയെ സ്വര്‍ഗീയാനുഭവമാക്കി മാറ്റുക. ആ രസാനുഭൂതിക്കൊടുവില്‍ സുഖമായി ഇരുവര്‍ക്കും ഉറങ്ങാനും സാധിക്കും. ആദ്യരാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍‌കൂട്ടി സമയം നിശ്ചയിക്കുകയെന്നത് അസാധ്യമാണെന്നും ഓര്‍ക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും ഇത് ഒരെണ്ണമെങ്കിലും കഴിക്കാന്‍ തയ്യാറാണോ ? എങ്കില്‍ എക്കാലത്തും ഹൃദയം സുരക്ഷിതമായിരിക്കും !