Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിയർപ്പ് അമിതമാണോ? ശ്രദ്ധിക്കണം, കാരണങ്ങൾ പലതാകാം

വിയർപ്പ് അമിതമാണോ? ശ്രദ്ധിക്കണം, കാരണങ്ങൾ പലതാകാം

വിയർപ്പ് അമിതമാണോ? ശ്രദ്ധിക്കണം, കാരണങ്ങൾ പലതാകാം
, വ്യാഴം, 15 നവം‌ബര്‍ 2018 (17:33 IST)
വെറുതേ ഇരിക്കുമ്പോൾ പോലും വിയർക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം. വിയർപ്പ് വില്ലനാകുന്നത് പല കാരണങ്ങൾ കൊണ്ടാകാം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച്  അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. ഈ ദുരഗന്ധമാണ് വിയർപ്പിലെ പ്രധാന വില്ലൻ എന്ന് കരുതുന്നവരുണ്ട്.
 
വിയർപ്പ് കുറേ നേരം തങ്ങിനിൽക്കുമ്പോൾ ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്നു അതുകാരണമാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നതും. ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നത് അമിതവിയര്‍പ്പിന്റെ പിന്നിലെ കാരണം ആണ്.
 
രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ സൂചനകളായിരിക്കും. കൂടാതെ തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കും സൂചന നല്‍കുന്ന ഒന്നാണിത്. എച്ച്‌ ഐ വി, ക്ഷയം പോലുള്ള അണുബാധ ഉണ്ടെങ്കിലും രാത്രിയിൽ വിയർപ്പ് ഉണ്ടാകാം. ആർത്തവ വിരാമ സമയത്ത് സ്‌ത്രീകളിൽ രാത്രിയിൽ വിയർപ്പ് കൂടുന്നതായി കാണപ്പെട്ടേക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളിലെ അപസ്‌മാരം; കാരണങ്ങൾ ഇവയൊക്കെയാണ്