Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ സമയങ്ങളിലെ വേദനയ്ക്ക് ഇതാ ചില പരിഹാരങ്ങൾ

ആർത്തവസമയത്ത് അടിവയറ്റിൽ അസ്വസ്ഥതയും, വേദനയും അനുഭവിച്ചിട്ടില്ലാത്ത സ്ത്രീകൾ വിരളമാണ്.

ആ സമയങ്ങളിലെ വേദനയ്ക്ക് ഇതാ ചില പരിഹാരങ്ങൾ
, ശനി, 2 മാര്‍ച്ച് 2019 (13:22 IST)
പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രീയകളിലൊന്നാണ് ആർത്തവം. ആർത്തവസമയത്ത് അടിവയറ്റിൽ അസ്വസ്ഥതയും, വേദനയും അനുഭവിച്ചിട്ടില്ലാത്ത സ്ത്രീകൾ വിരളമാണ്. അടിവയറ്റിൽ വേദന, ഛർദി, നടുവേദന, തലവേദന, തലചുറ്റൽ എന്നിങ്ങനെ നിരവധി പ്രശ്ങ്ങളാണ് ആർത്തവസമയത്ത് ഉണ്ടാവുന്നത്. ഈയവസരങ്ങളിൽ വേദന അസഹ്യമായാൽ ഡോക്ടറുടെ നിർദേശപ്രകാരം വേദന സംഹാരികളായ ഗുളികകൾ കഴിക്കുന്നവരുണ്ട്. അതേസമയം ഈ വേദനയ്ക്കെല്ലായ്പ്പോഴും ഡോക്ടറുടെ നിർദേശം തേടുന്നതിനുമപ്പുറം വീട്ടിൽ തന്നെയുണ്ട് ചില നുറുങ്ങു മരുന്നുകൾ. അവയെന്തോക്കയാണെന്നു നമുക്ക് നോക്കാം. 
 
ആർത്തവ വേളകളിൽ രാവിലെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് വേദന കൂറയുന്നതിൽ സഹായിക്കും. പാലിലുളള കാത്സ്യം വേദന കൂറയ്ക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. പാൽ കുടിക്കുന്നതു പോലെ ഗുണം ചെയ്യുന്ന മറ്റൊന്നാണ് ക്യാരറ്റ് ജ്യൂസും. ഒരു പരുധി വരെ വയറു വേദനയിൽ നിന്നും രക്ഷ നേടുന്നതിനു ക്യാരറ്റ് സഹായിക്കുന്നു. ആർത്തവകാലത്ത് തുളസി കഴിക്കുന്നതും ഉത്തമമാണ്. തുളസിയിലടങ്ങിയിട്ടുളള കഫെയ്ക് ആസിഡ് നല്ലൊരു വേദന സംഹാരിയാണ്. 
 
ആർത്തവസമയത്ത് ചൂടുവെളളത്തിൽ കുളിക്കുന്നതും വേദന കുറയുന്നതിൽ സഹായിക്കുന്നു. അതുപോലെ തന്നെ ആർത്തവത്തിനു മുൻപായി പപ്പായ കഴിക്കുന്നത് നല്ലതാണ്. പപ്പായയിൽ അടങ്ങിയിട്ടുളള പപ്പൈൻ എന്ന എൻസൈം ആർത്തവകാലത്തെ വേദന കുറയ്ക്കാൻ ഫലപ്രദമാണ്. കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം തന്നെ ആർത്തവകാലത്ത് കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവയൊക്കയും വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാവാൻ സഹായിക്കുകയും ചെയ്യുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേനലിൽ ഉള്ള് കുളിർപ്പിക്കാൻ പച്ചമാങ്ങയിലുണ്ട് വഴി !