Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടത്ത് ഐസ്ക്രീം ശരീരം തണുപ്പികുമൊ?

ചൂടത്ത് ഐസ്ക്രീം ശരീരം തണുപ്പികുമൊ?
, ചൊവ്വ, 3 ഏപ്രില്‍ 2018 (14:05 IST)
ചൂടിനെ എങ്ങനെയൊക്കെ കുറക്കാം എന്നാണ് ഇപ്പോൾ നമ്മുടെ ചിന്ത. ചൂടിൽനിന്നും രക്ഷനേടാൻ പലരും ആശ്രയിക്കുന്നത് ശീതള പാനിയങ്ങളെയും ഐസ്ക്രീമിനെയുമാണ്. ഇവ കഴിക്കുമ്പോൾ നല്ല ആശ്വാസമുണ്ട് എന്നാൽ ആ ആശ്വാസം എത്ര നേരത്തേക്ക് എന്നുള്ളത് ചിന്തിക്കേണ്ടതാണ്. യഥാർത്ഥത്തിൽ ഇവ ശരീരത്തിന്റെ താപനില നിയന്ത്രിക്കുമോ? ഇല്ലാ എന്നതാണ് സത്യം.
 
നമ്മുടെ ശരീരം  സ്വയം താപനില നിയന്ത്രിക്കുന്ന സംവിധാനങ്ങൾക്ക് തുല്യമയാണ് പ്രവർത്തിക്കുക. ഇത് ബോധ്യമുള്ളതുകൊണ്ടാണ് ഉഷ്ണം ഉഷ്ണേന ശാന്തി എന്ന് പഴമക്കാർ പറഞ്ഞിരുന്നത്. തണുത്ത പാനിയങ്ങൾ കുടിക്കുന്നതിലൂടെ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടുകയാണ് ചെയ്യുക. തണുപ്പ് നമ്മുടെ ശരീരത്തിൽ കടക്കുന്ന സമയം ശരീരത്തിന്റെ താപനില വർധിപ്പിക്കാൻ തലച്ചോറ് നിർദേശം നൽകും. ഇതോടുകൂടി കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടും. നേരെ മറിച്ച് ചൂട് ശരീരത്തിൽ പ്രവേശിക്കുമ്പോൾ താപനില കുറക്കാൻ ശരീരം പ്രവർത്തനം ആരംഭികും 
 
ഇനി ശീതള പാനിയങ്ങളും ഐസ്ക്രീമും കഴിക്കുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് അറിയു. കൂടുതൽ കലോറി അടങ്ങിയ ഇവ ദഹിപ്പിക്കുമ്പോൾ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടും എന്നതാണ് വാസ്തവം. തണുപ്പ് ഉള്ളിൽ ചെല്ലുമ്പോൾ ശരീരം സ്വാഭാവികമായി ഉൽപാതിപ്പിക്കുന്ന ചൂട്കൂടിയാകുമ്പോൾ ശരീരത്തിന്റെ താപനില ഇരട്ടിയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെന്‍ഷന്‍ മാറണോ? ഒരു പുസ്തകം തുറന്നങ്ങ് വായിച്ചാല്‍ മതി!