Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോപ്പ് ഉപയോഗിച്ചോളൂ... പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം !

സോപ്പ് ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

സോപ്പ് ഉപയോഗിച്ചോളൂ... പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം !
, ഞായര്‍, 1 ഒക്‌ടോബര്‍ 2017 (16:18 IST)
ജീവിത സാഹചര്യങ്ങള്‍ അണുക്കളിലൂടെയും പൊടിയിലൂടെയും കടന്നു പോവുന്ന ഈ കാലഘട്ടത്തില്‍ രണ്ടുനേരവും സോപ്പ് ഉപയോഗിച്ചുള്ള കുളി നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. 
 
സോപ്പ് തെരഞ്ഞെടുന്ന സമയത്ത് പി എച്ച്‌ മൂല്യം ആറ് മുതല്‍ ഏഴ് വരെയുള്ള സോപ്പാണോയെന്ന കാര്യം ആദ്യം ഉറപ്പുവരുത്തണം. മാത്രമല്ല, സോപ്പ് ചര്‍മത്തില്‍ ഉരസിത്തേക്കാതെ കൈകളില്‍ പതപ്പിച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മത്തിന്‍റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. 
 
മുഖക്കുരു ഉള്ളവര്‍ അത് കഴുകാന്‍ മെഡിക്കല്‍ സോപ്പുകളോ, ലിക്വിഡുകളോ ആണ് ഉപയോഗിക്കേണ്ടത്. കുളി കഴിഞ്ഞ ശേഷം എണ്ണ അടിസ്ഥാനമാക്കിയുള്ള ക്രീമുകള്‍, ബോഡി ഓയിലുകള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് പുരട്ടുന്നത് ഉത്തമമാണ്. അന്‍പതു വയസു കഴിഞ്ഞവര്‍ സോപ്പ് അധികം ഉപയോഗിക്കരുതെന്നും പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൌമാരത്തെ സ്വതന്ത്രമാക്കൂ... ആ പ്രശ്നങ്ങളില്‍ നിന്നെല്ലാം മുക്തി നേടൂ !