Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര കടുത്ത തലവേദനയും മരുന്നില്ലാതെ മാറ്റാം, ഇതാ ഒരു കുറുക്കുവഴി!

എത്ര കടുത്ത തലവേദനയും മരുന്നില്ലാതെ മാറ്റാം, ഇതാ ഒരു കുറുക്കുവഴി!
, വെള്ളി, 25 ജനുവരി 2019 (14:06 IST)
തലവേദന പലപ്പോഴും പലരിലും വില്ലനാണ്. പല കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാറുണ്ട്. ഇടയ്‌ക്കിടക്ക് തലവേദന ഉണ്ടാകുന്നവർ വളരെ ശ്രദ്ധിക്കണം. തലവേദന ചിലപ്പോൾ മൈഗ്രേയിൻ എന്ന വില്ലനായും വന്നേക്കാം. പലരും ചെറിയ തലവേദന ആണെങ്കിൽ കൂടി മരുന്ന് ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്.
 
എന്നാൽ മരുന്നുകൾ എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് നല്ലതല്ല. മുകളിലേയ്ക്ക്‌ ഉയര്‍ത്തിക്കെട്ടിവച്ചിരിക്കുന്ന മുടി 53% സ്ത്രീകളിലും തലവേദനയുണ്ടാക്കുമെന്നാണ്‌ ദി സിറ്റി ഓഫ്‌ ലണ്ടന്‍ മൈഗ്രെയ്ന്‍ ക്ലിനിക്‌ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. 
 
ഇങ്ങനെ മുടി കെട്ടിവച്ചിരിക്കുന്നത്‌ കൊണ്ടുണ്ടാകുന്ന സ്‌ട്രെയിന്‍ തലവേദനയിലേയ്ക്ക്‌ നയിക്കുമെന്നാണ്‌ പഠനം പറയുന്നത്‌. അതിനാല്‍ മുടി താഴോട്ട്‌ കെട്ടി വയ്ക്കുന്നതാണ്‌ ഉചിതം. എന്നാൽ എത്ര കടുത്ത തലവേദന ആണെങ്കിലും ഒരു പെന്‍സില്‍ പല്ലുകള്‍ കൊണ്ട്‌ കടിച്ചു പിടിച്ചാല്‍ മതി, തലവേദന മാറും. 
 
പെന്‍സില്‍ കടിച്ചു പിടിക്കുന്നത്‌ താടിയെല്ലുകള്‍ക്ക്‌ ആശ്വാസം നല്‍കുകയും അതുവഴി ടെന്‍ഷന്‍ കറയുകയും വേദന കുറയുകയും ചെയ്യുന്നു എന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസ്‌തമ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷ്യവസ്‌തുക്കള്‍ ഇവയാണ്