Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ?- മരണം വരെ സംഭവിച്ചേക്കാം

മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ?- മരണം വരെ സംഭവിച്ചേക്കാം
, ശനി, 19 ജനുവരി 2019 (12:25 IST)
മുളപ്പിച്ച പയർവർഗ്ഗങ്ങൾ കഴിക്കുന്നത് ആരോഗ്യഗുണം വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. പോഷകങ്ങൾ ഏറെ അടങ്ങിയിരിക്കുന്നത് മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ തന്നെയാണ്. എന്നാൽ കിഴങ്ങ് വർഗ്ഗങ്ങളിൽ മുളപ്പിച്ച് കഴിക്കാൻ പാടില്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്.
 
അങ്ങനെ കഴിക്കുകയാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ അപകടമാണ്. ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ തൊലി പൂര്‍ണമായും നീക്കിയ ശേഷമേ ഇത് ഉപയോഗിക്കാവൂ. ഉരുളക്കിഴങ്ങ് മുളയ്ക്കുന്നതു മൂലം അതിലുണ്ടാകുന്ന രാസപരിവര്‍ത്തനം മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന മൂലകങ്ങളുടെ ഉത്പാദനത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തൽ‍.
 
മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് പ്രശ്നം ഉണ്ടാക്കുന്നത്. ഇത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ചില ഉരുളക്കിഴങ്ങുകളില്‍ പച്ച നിറം കാണുന്നതും ഉയര്‍ന്ന അളവില്‍ ഗ്ലൈക്കോല്‍ക്കലോയ്ഡ് ഉള്ളതുകൊണ്ടാണ്. ഇങ്ങനെ കഴിക്കുന്നത് മരണം വരെ ഉണ്ടാക്കാൻ ഇടയാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികബന്ധത്തിന് ശേഷം സ്‌ത്രീകളിൽ ഉണ്ടാകുന്ന വേദന - അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ