Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ടയാണോ മുട്ടയുടെ വെള്ളയാണോ ഇഷ്ടം? എന്നാല്‍ ആരോഗ്യത്തിന് നല്ലത് ഏതാണെന്ന് അറിയണോ?

മുട്ടയാണോ മുട്ടയുടെ വെള്ളയാണോ ഇഷ്ടം?

മുട്ടയാണോ മുട്ടയുടെ വെള്ളയാണോ ഇഷ്ടം? എന്നാല്‍ ആരോഗ്യത്തിന് നല്ലത് ഏതാണെന്ന് അറിയണോ?
, വ്യാഴം, 13 ജൂലൈ 2017 (10:50 IST)
പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. എങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണ്.  
 
മുട്ടയുടെ മഞ്ഞയെപറ്റിയാണ് സാധാരണയായി എതിർ അഭിപ്രായങ്ങൾ വരുന്നത്. ഇത് കൊളസ്‌ട്രോളുണ്ടാക്കുമെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുന്നുണ്ട്. എന്തുതന്നെയായാലും മുട്ടയുടെ വെള്ളയ്ക്കും മഞ്ഞയ്ക്കും ഒരുപാട് ഗുണങ്ങളുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിയ്ക്കുക മുട്ടയുടെ വെള്ളയാണ്. 
 
ഇതില്‍ കൊളസ്‌ട്രോള്‍ കുറവാണെന്നതാണ് പ്രധാന കാര്യം. വണ്ണം കൂട്ടാതെ ആരോഗ്യം നേടാന്‍ ഇത് സഹായിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയേക്കാൾ ഫാറ്റ് കൂടുതൽ മുട്ടയിലാണ്. 
 
കുടാതെ കാഴ്ചയെ സഹായിക്കുന്ന വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് മുട്ടയിലാണ് മുട്ടയുടെ വെള്ളയിലല്ല. ഒരു മുട്ടയ്ക്ക് 10 ശതമാനം പ്രോട്ടീൻ നൽകാൻ കഴിയും. എന്നാൽ മുട്ടയുടെ വെള്ളയ്ക്ക് വെറും 7 ശതമാനമാണ്. എല്ലിന് ബലം വർധിപ്പിക്കാൻ സഹായിക്കുന്ന ഫോസ്ഫറസ് 8 ശതമാനമാണ് മുട്ടയിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ളയിൽ ഇത് വെറും 5 ശതമാനമാണ്.
 
മുട്ട കഴിച്ചാൽ 47 ശതമാനം കൊളസ്ട്രോൾ ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ള അക്കാര്യത്തിൽ മുന്നിലാണ്. ഒരു ശതമാനം പോലും കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. നാഷ്ണൽ സയൻസ് അക്കദമി നടത്തിയ പഠനങ്ങൾ അനുസരിച്ച് ആരോഗ്യത്തിൽ മികച്ചത് മുട്ടയാണെന്നും മുട്ടയുടെ വെള്ളയല്ലെന്നുമാണ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാമ്പുവില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്താല്‍ മുടി തഴച്ചുവളരുമോ ?