Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടവയര്‍ ഒരാഴ്ച കൊണ്ട് ഇല്ലാതാക്കണോ? എന്നാല്‍ ഇത് പരീക്ഷിച്ചോളൂ...

കുടവയര്‍ ഒരാഴ്ച കൊണ്ട് ഇല്ലാതാക്കും മാന്ത്രിക വിദ്യ ഇതാ...

കുടവയര്‍ ഒരാഴ്ച കൊണ്ട് ഇല്ലാതാക്കണോ? എന്നാല്‍ ഇത് പരീക്ഷിച്ചോളൂ...
, ശനി, 15 ജൂലൈ 2017 (13:23 IST)
കുടവയറാണ് ഇന്നത്തെ തലമുറകളുടെ പ്രധാന പ്രശനങ്ങളില്‍ ഒന്ന്. ക്രമം തെറ്റിയുള്ള ഭക്ഷണം, കൊഴുപ്പു കൂടുതലുള്ള ഭക്ഷണം, വ്യായാമക്കുറവ് എന്ന് വേണ്ട സകല കാരണങ്ങളും ഇന്നത്തെ യുവതലമുറകള്‍ക്കിടയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ പത്തിലൊരാള്‍ക്ക് കുടവയര്‍ എന്ന അവസ്ഥ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. 
 
അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. അതിനാല്‍ മരുന്നുകള്‍ ഇല്ലാതെ തന്നെ വയർ കുറയ്ക്കാൻ നാടൻ എളുപ്പവഴികളുണ്ട്. ദാ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ആറുമാസം പാലിച്ചു നോക്കൂ. കുടവയര്‍ പമ്പ കടക്കും.
 
ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. 
മധുരത്തിന് പകരം തേനുപയോഗിക്കുക. 
 
മധുരം അടിവയറ്റിലെ കൊഴുപ്പ് തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ സഹായിക്കും. വയറ്റിലെ കൊഴുപ്പ് കൂട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിന് പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്. 
 
ബട്ടര്‍ ഫ്രൂട്ട് ശരീരത്തില്‍  അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും. 
 
രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പ് ഇല്ലാതാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പനങ്കുല പോലെ മുടി വളരും... പക്ഷേ ഈ കാര്യങ്ങള്‍ ശീലിക്കണമെന്നു മാത്രം !