Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ രോഗങ്ങളില്‍ നിന്ന് രക്ഷവേണോ? എന്നാല്‍ പേരയ്ക്ക കഴിച്ചോളൂ...

പേരയ്ക്ക കഴിച്ചോളൂ...ആരോഗ്യം സുരക്ഷിതമാക്കാം !

ഈ രോഗങ്ങളില്‍ നിന്ന് രക്ഷവേണോ? എന്നാല്‍ പേരയ്ക്ക കഴിച്ചോളൂ...
, ചൊവ്വ, 1 ഓഗസ്റ്റ് 2017 (17:44 IST)
തൊടികളിലും വീട്ടുമുറ്റത്തും സുലഭമായി കാണുന്ന പഴങ്ങളിലൊന്നാണ് പേരയ്ക്ക. അധിക പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണിത്. ഒരു പാട് പോഷകങ്ങള്‍ അടങ്ങിയ പേരക്കയുടെ ഗുണങ്ങള്‍ വര്‍ണിച്ചാന്‍ തീരുകയില്ല. എന്തൊക്കെ ഗുണങ്ങളാണ് പേരയ്ക്ക തരുന്നതെന്ന് നോക്കിയാലോ?
 
ദഹന പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും എന്തിനേറെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും പേരക്കയ്ക്കു സാധിക്കും. വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക.
 
ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
 
പേരയ്ക്കയിൽ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തില്‍ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക സഹായിക്കും.
 
പേരക്ക മാത്രമല്ല പേരയുടെ ഇലയും വളരെ നല്ലതാണ്. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം. മാത്രമല്ല പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേടി സ്വപ്നങ്ങളില്‍ നിന്നും മുക്തി നേടണോ? ഇതാ ഈ വഴി തന്നെ സ്വീകരിച്ചോളൂ...