Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രാതല്‍ കഴിക്കാറില്ലേ ? സൂക്ഷിക്കൂ... നിങ്ങളുടെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുകയാണ് !

പ്രഭാത ഭക്ഷണം ഒഴുവാക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രാതല്‍ കഴിക്കാറില്ലേ ? സൂക്ഷിക്കൂ... നിങ്ങളുടെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുകയാണ് !
, ബുധന്‍, 19 ഒക്‌ടോബര്‍ 2016 (14:04 IST)
രാത്രിയുറക്കമുണർന്നതിന് ശേഷം ദിവസത്തിന്റെ ആദ്യത്തിൽ കഴിക്കുന്ന ഭക്ഷണമാണ് പ്രാതൽ അഥവാ പ്രഭാത ഭക്ഷണം. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങളാണ് പ്രാതലിനുണ്ടാകുക. പ്രധാനമായും അന്നജം, പ്രോട്ടീൻ എന്നിവയാണ് പ്രാതലിൽ ഉൾപ്പെടുത്താറുള്ളത്. ആരോഗ്യ ശാസ്ത്രപരമായും പ്രാതലിന് വളരെയധികം പ്രാധാന്യമുണ്ട്. 
 
ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതില്‍ പ്രഭാത ഭക്ഷണം വളരെയേറെ പ്രധാന്യമുണ്ട്. ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളുടെയെല്ലാം പ്രധാന കാരണം പ്രഭാത ഭക്ഷണത്തിന്റെ കൂടെ കുറവാണെന്ന് നാം അറിയേണ്ട കാര്യമാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതു മൂലം എന്തെല്ലാം തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുകയെന്ന് നോക്കാം.
 
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ദിവസം മുഴുവന്‍ ചെയ്യുന്ന കാര്യങ്ങളിലൊക്കെ ഒരു മന്ദത പിടികൂടുകയും വേഗക്കുറവ് അനുഭവപ്പെടുകയും ചെയ്യും. അമിത വണ്ണം കുറയ്ക്കുന്നതില്‍ പ്രഭാത ഭക്ഷണത്തിന് വളരെ വലിയ പങ്കുണ്ട്. പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് കുറയുകയും പിന്നീട് വലിച്ചു വാരി തിന്നാനുള്ള ആഗ്രഹം ഇല്ലാതാവുകയും ചെയ്യുന്നു. ഇങ്ങനെ അമിത വണ്ണത്തില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്.   
 
ആരോഗ്യ സംരക്ഷണത്തില്‍ വ്യായമത്തിന് വലിയ സ്ഥാനമാണുള്ളത്. മിക്ക ആളുകളും ശരീര ഭാരവും വണ്ണവും കുറയ്ക്കുന്നതിനായി രാവിലെ വ്യായാമം ചെയ്യുന്നത് പതിവാണ്. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കിയാണ് വ്യായാമം ചെയ്യുന്നതെങ്കില്‍ അതുകൊണ്ട് ഒരു കാര്യവുമില്ലെന്നും മനസിലാക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതോടെ ഉച്ചയ്ക്കും രാത്രിയിലുമൊക്കെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകാരണം ഉറക്കത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.
 
രാവിലെ പ്രാതല്‍ കഴിയ്ക്കാത്ത കുട്ടികള്‍ക്ക് പഠനത്തിലുള്ള താല്പര്യം കുറയുമെന്നാണ് റിസര്‍ച്ചുകള്‍ പറയുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതിനെ ബാധിയ്ക്കും. ഇതുമൂലം തലവേദന, തലചുറ്റല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പ്രാതല്‍ കഴിയ്ക്കാത്ത സ്ത്രീകളില്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി ആര്‍ത്തവജന്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്യാസ് ട്രബിള്‍ വില്ലനാണ്, എങ്കിലും ചെറുക്കാന്‍ ഇഷ്ടം പോലെ വഴികളുണ്ട്!