Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം പതിയെ കഴിച്ചോളൂ ... ആരോഗ്യം സുരക്ഷിതമാക്കാം !

പതിയെ കഴിച്ചോളൂ... ഇല്ലെങ്കില്‍ അപകടം ഉറപ്പ് !

ഭക്ഷണം പതിയെ കഴിച്ചോളൂ ... ആരോഗ്യം സുരക്ഷിതമാക്കാം !
, ശനി, 23 ഡിസം‌ബര്‍ 2017 (12:12 IST)
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സംഭവിക്കാം. അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവുമാണ്  ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങുന്നത്.
 
ഭക്ഷണസാധനങ്ങള്‍ വിഴുങ്ങുന്നത് കുട്ടികളില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് ഇടയാക്കും. കുട്ടികള്‍ക്ക് നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന്  അറിയാത്തതുകൊണ്ടാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത്. 
 
അമിത മദ്യപാനവും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് കാരണമാകാറുണ്ട്. മദ്യപിക്കുന്നവരില്‍ തൊണ്ടയിലെ ലാരിങ്‌സില്‍ സ്പര്‍ശശേഷി കുറവായിരിക്കും. ലാരിങ്‌സിന്റെ സ്പര്‍ശനശേഷി കുറയുന്നത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് ഇടയാക്കും. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന്  നോക്കാം.
 
കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഇരുത്തി കൊടുക്കുക, കിടത്തി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കണം. 
ഭക്ഷണം വിഴുങ്ങാതെ,  നന്നായി ചവച്ചരച്ച്  കഴിക്കുക. ഇല്ലെങ്കില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാന്‍ ഇടയാകും. സാവധാനത്തില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പതിയെ ഭക്ഷണം കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. മദ്യപാനം ഒഴിവാക്കുക. എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തശുദ്ധിക്ക് ഏറ്റവും ഫലപ്രദം കുമ്പളങ്ങ !