Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണിനുചുറ്റുമുള്ള കറുപ്പും കാരണങ്ങളും

കണ്ണിനുചുറ്റുമുള്ള കറുപ്പും കാരണങ്ങളും

ശ്രീനു എസ്

, വ്യാഴം, 15 ജൂലൈ 2021 (14:29 IST)
പലരും നേരിടുന്ന പ്രധാനപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് കണ്ണിനു ചുറ്റുനുള്ള കറുപ്പ് നിറം. കണ്ണിനു ചുറ്റും കറുപ്പുണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ഉറക്കമില്ലായ്മ. അതുപോല ടിവി, മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടര്‍ എന്നിവുടെ സ്ഥിരമായ ഉപയോഗം, സ്ട്രെസ്സ്, ചിലമരുന്നുകളുടെ ഉപയോഗം എന്നിവയൊക്കെ കണ്‍തടത്തിലെ കറുപ്പു നിറത്തിന് കാരണമായേക്കാം. കണ്ണുകള്‍ക്കു ചുറ്റുള്ള കറുപ്പ് മാറുന്നതിന് ആദ്യം വേണ്ടത് ശരിയായ ഉറക്കമാണ്. ഒരു വ്യക്തി ദിവസവും 8 മണിക്കൂര്‍ ഉറങ്ങണമെന്നാണ്. ഉറക്കമില്ലാതെ രാത്രിയില്‍ അധികനേരം ഫോണിലും കമ്പ്യൂട്ടറുലും സമയം ചിലവഴിക്കുന്നത് കണ്‍തങ്ങളിയെ കറുപ്പ് കൂട്ടുന്നു.ചിട്ടയായ ജീവിതശൈലി അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. 
 
കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലിചെയ്യുന്നവര്‍ ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കുകയും കണ്ണിനാവശ്യമായ വ്യായമം കൊടുക്കുന്നത് കണ്ണുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നു. എന്തെങ്കിലും അസുഖത്തിന്റെ ഭാഗമായിട്ടല്ലാതെ ഉണ്ടാകുന്ന കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുപ്പു നിറത്തെ ഒരു പരിധിവരെ ശരിയായ പരിചരണത്തിലൂടെ മാറ്റാന്‍ സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടികൊഴിച്ചില്‍ നിങ്ങളെയും അലട്ടുന്നുണ്ടോ?