Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യോ.... ഇങ്ങനെ കോപിക്കല്ലേ...

അയ്യോ.... ഇങ്ങനെ കോപിക്കല്ലേ...
, ശനി, 11 ജൂലൈ 2015 (12:58 IST)
കോപം അല്ലെങ്കില്‍ ദേഷ്യം എന്നത് സാഹചര്യങ്ങളൊടുള്ള മനുഷ്യ മനസിന്റെ അസ്വസ്ഥതയാണ്. അത് അനിയന്ത്രിതമായി ഉയരുന്നതാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. കോപം അതു വരുന്ന ആളിന്റെ മനസിനെയും ശരീരത്തെയും ദുർബലപ്പെടുത്തുന്നതിനൊപ്പം അയാളുടെ പരിസരത്തെക്കൂടി നെഗറ്റീവ് എനർജികൊണ്ട് നിറയ്ക്കുന്നു. കോപാകുലരായി നില്‍ക്കുന്ന സമയത്ത് ചെയ്യുന്ന കാര്യങ്ങളേക്കുറിച്ചോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടിവരും. കോപം ശത്രുതയും ശത്രുക്കളേയും ഉണ്ടാക്കുന്നു. അതിനാല്‍ കോപം വര്‍ജിക്കേണ്ടത് അത്യാവശ്യമാണ്.

ദേഷ്യം മനസിന്റെ സമനില താല്‍കാലികമായി തകൈടം മറിയുന്ന സ്ഥിതിവിശേഷമാണ്. എന്നാല്‍ അതിനെ വരുതിയില്‍ നിര്‍ത്താന്‍ ചില ചെപ്പടി വിദ്യകളുണ്ട്. ലഘുവായ അഞ്ച് പ്രവൃത്തികൊണ്ട് ദേഷ്യം അടക്കാന്‍ സാധിക്കും. ശ്വാസോഛാസം നിയന്ത്രിക്കുന്നതും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതുമൊക്കെയാണ് ഈ ലഘുവായ കാര്യങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം.  

1 മനസിൽ കോപത്തിന്റെ തീപ്പൊരി വീഴുമ്പോഴേ ദീർഘമായി ഒരു തവണ നിശ്വസിക്കുക. കസേരയിൽ നിവർന്നിരുന്ന് കണ്ണുകളടച്ച് ശ്വാസം കഴിയുന്നത്ര ഉള്ളിലേക്ക് എടുക്കുക. സാവധാനം പുറത്തേയ്ക്ക് വിടുക. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.

2 കോപമുണ്ടായ സാഹചര്യത്തിൽ ഒന്നും മിണ്ടരുതെന്ന് തീരുമാനിക്കുക. പെട്ടെന്ന് നല്ല തണുത്ത വെള്ളമോ,ചൂടുള്ള വെള്ളമോ കുടിക്കുക.

3 ഉള്ളം കൈ മറുകൈ ഉപയോഗിച്ച് മാറി മാറി ചൊറിയുക, ഇത് ഒരു മിനിറ്റ് തുടരണം. ഇങ്ങനെയുണ്ടാകുന്ന ടിങ്ക്ളിങ് സെൻസേഷൻ ദേഷ്യത്തെ മറികടക്കാൻ സഹായിക്കും.

4 നല്ല സുഗന്ധമുള്ള സ്പ്രേയോ, യൂക്കാലിപ്റ്റസോ മണക്കുക. മുറിയിലൂടെ ചെറുതായി ഉലാത്തുക. എനിക്ക് ദേഷ്യം വരില്ല എന്ന് സാവധാനം പറഞ്ഞു മനസിനെ നിയന്ത്രിക്കുക.

5 ഒരു നല്ല പേപ്പർ എടുക്കുക. അതിൽ വൃത്തമോ ചതുരമോ വരച്ചു കൊണ്ടിരിക്കുക. അല്ലെങ്കിൽ എന്തുകൊണ്ട് ദേഷ്യം വന്നു, എന്താണ് അതിനു കാരണം, എന്തു ചെയ്യാനാണ് മനസ് പറയുന്നത് ഇതെല്ലാം വെറുതേ എഴുതിക്കൊണ്ടിരിക്കുക. ഇങ്ങനെയെല്ലാം നോക്കിയിട്ടും കോപം മാറുന്നില്ലെങ്കിൽ തീർച്ചയായും നിങ്ങൾ മനഃശാസ്ത്രജ്ഞന്റെ സഹായം തേടണം.  കാരണം നിങ്ങള്‍ക്ക് മാനസികമായ സമ്മര്‍ദ്ദം അധികമാകുമ്പോഴാണ് കോപം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നത്.

Share this Story:

Follow Webdunia malayalam