Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കാരണത്താലാണ് ഞാൻ കളിക്കാതിരുന്നത്: മെസ്സി

ഇക്കാരണത്താലാണ് ഞാൻ കളിക്കാതിരുന്നത്: മെസ്സി
, ശനി, 24 മാര്‍ച്ച് 2018 (12:01 IST)
ഇറ്റലിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ അർജന്റീന വലിയ വിജയം നേടി. എന്നാൽ മൽസരത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ അഭാവം വലിയ ചർച്ചയാവുകയും ചെയ്തു. കളി കണ്ടുകൊണ്ട് പവലിയനിൽ തന്നെ ഉണ്ടായിരുന്ന മെസ്സി. പക്ഷെ കളത്തിലിറങ്ങിയില്ലാ. ഇത് വലിയ ചർച്ചയായ സാഹചര്യത്തിൽ മെസ്സി തന്നെ വിശദീകരണവുമായി രംഗത്തു വന്നു. 
 
മത്സരത്തിനു മുൻപ് തന്റെ കാലിലേറ്റ പരിക്ക് മൂലമാണ് താൻ കളിക്കാതിരുന്നത് എന്ന് മെസ്സി പറഞ്ഞു. മത്സരത്തിന് തൊട്ട് മുൻപാണ് മെസ്സിയുടെ പിൻതുടയുടെ ഞരമ്പിന് പരിക്കേറ്റത്. ഇതിനെ തുടർന്നാണ് മത്സരത്തിൽ കളിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ മെസി എത്തിച്ചേർന്നത്. 
 
മെസ്സിയെ ഉൾപ്പെടുത്തി ടീമിനെ കളിപ്പിക്കാനാണ് താൻ ഉദ്ദേശിച്ചിരുന്നതെന്നും പെട്ടന്നുണ്ടായ പരിക്കുമൂലമാണ് അത് മാറ്റേണ്ടി വന്നത് എന്നും അർജന്റീന പരിശീലകൻ ജോര്‍ സാംപോളിയും വ്യക്തമാക്കി. എവര്‍ ബനേഗ, ലാന്‍സിനി എന്നിവരുടെ ഗോളുകളിൽ 2-0 നാണ് അർജന്റീന മത്സരത്തിൽ വിജയിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ ഷമി സമ്മതിച്ചു, ‘ ഞാന്‍ അക്കാര്യത്തില്‍ തല്‍പ്പരന്‍ ’- ക്രിക്കറ്റ് ലോകം ഞെട്ടുന്ന വാര്‍ത്തകള്‍ പുറത്ത്!