Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസിയില്ല, പകരം ക്രിസ്റ്റ്യാനോ ഇൻ- ഫിഫയുടെ മികച്ച താരങ്ങൾക്കുള്ള അവസാന ലിസ്റ്റ് പ്രഖ്യാപിച്ചു

മെസി പുറത്ത്, ഫിഫയുടെ മികച്ച താരങ്ങൾക്കുള്ള അവസാന ലിസ്റ്റ് പ്രഖ്യാപിച്ചു

മെസിയില്ല, പകരം ക്രിസ്റ്റ്യാനോ ഇൻ- ഫിഫയുടെ മികച്ച താരങ്ങൾക്കുള്ള അവസാന ലിസ്റ്റ് പ്രഖ്യാപിച്ചു
, ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (11:39 IST)
ഫിഫയുടെ ഈ വർഷത്തെ മികച്ച താരങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസാന ലിസ്റ്റ് പ്രഖ്യാപിച്ചു. അവസാന മൂന്നിൽ റൊണാൾഡോ, മോഡ്രിച്ച്, സലാ എന്നിവരാണ് ഉള്ളത്. ലിസ്റ്റിൽ നിന്നും ബാഴ്സലോണ സൂപ്പർതാരം ലയണൽ മെസിയും ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മനും പുറത്തായി. 
 
2006ന് ശേഷം മെസിയില്ലാത്ത അവസാന പോരാട്ടമാണിത്. കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്തെത്തിയ മെസി ഒഴിവാക്കപ്പെട്ടതിൽ ആരാധകർ നിരാശയിലാണ്.  
 
മികച്ച പരിശീലകർക്കുള്ള ലിസ്റ്റിൽ ക്രൊയേഷ്യയുടെ മാനേജർ സ്ലാകോ ദാലിച്ച്, ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപസ്, റയലിന്റെ മുൻ പരിശീലകൻ സിനദിൻ സിദാൻ എന്നിവരാണ് ഇടം പിടിച്ചത്. ഇതു മാത്രമാണ് ആരാധകരെ അത്ഭുതപ്പെടുത്താത്ത ഒരേയൊരു ലിസ്റ്റ്. 
 
മികച്ച ഗോൾകീപ്പർമാരുടെ ലിസ്റ്റും ആശ്ചര്യപ്പെടുത്തുന്നതാണ്. ലീസസ്റ്റർ സിറ്റിയുടെ ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ ഷ്മൈഷൽ അവസാന മൂന്നിൽ ഇടം പിടിച്ചിട്ടുണ്ട്. റയലിന്റെ ബെൽജിയം ഗോൾകീപ്പർ ക്വാർട്ടുവ, ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു താരങ്ങൾ. 
 
മികച്ച താരത്തിനുള്ള പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും മികച്ച ഗോളിനുള്ള പട്ടികയിൽ മെസി ഉൾപ്പെട്ടിട്ടുണ്ട്. റൊണാൾഡോ, സലാ എന്നിവരടക്കം പത്തു പേരാണ് ഈ ലിസ്റ്റിലുള്ളത്. സെപ്തംബർ 24നാണ് ഫിഫയുടെ പുരസ്കാരം പ്രഖ്യാപിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയക്കുരുക്കിൽ പെട്ട് ടീം ഇന്ത്യ, ശാസ്ത്രിയെ വീഴ്ത്തി ബോളിവുഡ് സുന്ദരി?