Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറഡോണ മെസിയേക്കാള്‍ കേമന്‍; അര്‍ജന്റീന താരത്തിനെതിരെ പരിഹാസവുമായി പെലെ

മറഡോണ മെസിയേക്കാള്‍ കേമന്‍; അര്‍ജന്റീന താരത്തിനെതിരെ പരിഹാസവുമായി പെലെ

മറഡോണ മെസിയേക്കാള്‍ കേമന്‍; അര്‍ജന്റീന താരത്തിനെതിരെ പരിഹാസവുമായി പെലെ
സാവോപോളോ , വെള്ളി, 7 ഡിസം‌ബര്‍ 2018 (08:36 IST)
ലയണല്‍ മെസിയേക്കാള്‍ മികച്ച താരം മറഡോണ ആണെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ.

മെസി എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമല്ല. ഞാനുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അദ്ദേഹം എന്നേക്കാള്‍ പിന്നിലാണെന്നും പെലെ തുറന്നടിച്ചു.

ഒരു കളിക്കാരനോട് ഇഷ്‌ടം തോന്നുന്നത് ഒരോരുത്തരുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ്. എന്നാല്‍, ഇരു കാലുകള്‍കൊണ്ടും ഹെഡ്ഡറിലൂടെയുമെല്ലാം ഗോള്‍ നേടുന്ന ഒരു കളിക്കാരനെ എങ്ങനെയാണ് ഒരു കാലുകൊണ്ടു മാത്രം ഗോള്‍ നേടുന്ന കളിക്കാരനുമായി താരതമ്യം ചെയ്യുകയെന്നും മെസിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പെല പറഞ്ഞു.

മെസിയെ ഞാനുമായി താരതമ്യം ചെയ്യണമെങ്കില്‍ അദ്ദേഹം ഞാന്‍ ഗോള്‍ നേടിയ രീതികള്‍ പിന്തുടരണമായിരുന്നു. ഇരു കാലുകള്‍ കൊണ്ടും ഹെഡ്ഡറിലൂടെയും ഗോളുകള്‍ നേടണമായിരുന്നുവെന്നും വിമര്‍ശനത്തിന്റെ ഭാഷയില്‍ പെല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂജാരയുടെ കിടു ഇന്നിംഗ്‌സ്; മാനം കാത്ത് ഇന്ത്യ - കോഹ്‌ലിപ്പട കടലാസ് പുലികളെന്ന് വീണ്ടും തെളിയിച്ചു