Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊപ്പോയെ വന്ന ദിവസം

പൊപ്പോയെ വന്ന ദിവസം
പൊപ്പോയെയെ അറിയില്ലേ, നമ്മെ ഏറെ ആനന്ദിപ്പിച്ച കാര്‍ട്ടൂണ്‍ കഥാപാത്രം. ചീര കഴിക്കുമ്പോള്‍ അമാനുഷിക ശക്തി കൈവരിക്കുന്ന നാവികന്‍.

ആ പൊപ്പോയെ ആദ്യം കാര്‍ട്ടൂണില്‍ പ്രത്യക്ഷപ്പെട്ടത് 1929 ജനുവരി 17നാണ്. ഒരു പ്രാദേശിക പത്രത്തിലെ തിമ്പിള്‍ തിയേറ്റര്‍ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ അപ്രധാന കഥാപാത്രമായാണ് പൊപ്പോയെ ആദ്യം വന്നത്.

എല്‍സി ക്രിസ്ലര്‍ സീഗാര്‍ ആണ് പൊപ്പോയെ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. നിലവിലുണ്ടായിരുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു സീഗാറിന്‍റെ പൊപ്പോയെ.

നാവികനാണ് പൊപ്പോയെ. എന്നാല്‍ അതിനൊത്ത ശരീരമില്ല. പക്ഷേ ശത്രുക്കളുമായി മല്ലിടുമ്പോള്‍ "ചീര' കഴിച്ച് ശക്തി വരുത്തും. ശത്രുക്കളെ തൂത്തുവാരുകയും ചെയ്യും.

പൊപ്പോയെ ഒരു അമാനുഷികനായിട്ടാണ് എല്ലാവരും കാണുന്നത്. പ്രത്യേകിച്ച് കുട്ടികള്‍. ടി.വിയിലെ ചലിക്കുന്ന കാര്‍ട്ടൂണ്‍ പരമ്പരകളിലൂടെ പൊപ്പോയെ കുട്ടികളുടെ ഇഷ്ട തോഴനായിക്കഴിഞ്ഞു.

ചെറുപ്പത്തിലേ കാര്‍ട്ടൂണിനോട് താത്പര്യമുണ്ടായിരുന്ന സീഗാറിന്‍റെ കഠിന പ്രയത്നത്തിന്‍റെ ഫലമാണ് പൊപ്പോയെ എന്ന കഥാപാത്രം. ഒരു പാട് ജോലികള്‍ ചെയ്താണ് സീഗാര്‍ കാര്‍ട്ടൂണ്‍ പഠനം നടത്തിയിരുന്നത്.

ആദ്യമാദ്യം സീഗാര്‍ വരച്ച കാര്‍ട്ടൂണുകളൊന്നും ആരും വകവച്ചില്ല. എന്നാല്‍ കാര്‍ട്ടൂണിസ്റ്റായ റിച്ചാര്‍ഡ് ഷെല്‍ട്ടണ്‍ ഔട്ട്കാള്‍ട്ടിനെ പരിചയപ്പെട്ടത് സീഗാറിന്‍റെ കാര്‍ട്ടൂണ്‍ ജീവിതത്തില്‍ വഴിത്തിരിവായി. അദ്ദേഹത്തിന്‍റെ സഹായത്തോടെ ചിക്കാഗോ ഹെറാള്‍ഡ് എന്ന പത്രത്തില്‍ സീഗാറിന് ജോലിയും കിട്ടി.

ചിക്കാഗോ ഹെറാള്‍ഡില്‍ വച്ചാണ് ചാര്‍ളി ചാപ്ളിന്‍സ് കോമഡി കോര്‍പ്സ് എന്ന തന്‍റെ ആദ്യ കാര്‍ട്ടൂണ്‍ സിഗാര്‍ പ്രസിദ്ധപ്പെടുത്തുന്നത്. അതിനു ശേഷം കാര്‍ട്ടൂണ്‍ രംഗത്ത് സീഗാറിന്‍റെ പ്രശസ്തി വര്‍ദ്ധിച്ചു.

കാര്‍ട്ടൂണ്‍ രംഗത്ത് പേരും പ്രശസ്തിയും കിട്ടിയെങ്കിലും സീഗാറിനെ ഓര്‍ക്കുന്നത് പൊപ്പോയെ എന്ന അസാധാരണ കഥാപാത്രത്തിന്‍റെ സൃഷ്ടികര്‍ത്താവ് എന്ന നിലയിലാണ്. പൊപ്പോയെ വന്നിട്ട് ഇത്രകാലം കഴിഞ്ഞെങ്കിലും പൊപ്പോയെ കഥകള്‍ക്ക് ഇന്നും ആവശ്യക്കാറേറെ.


Share this Story:

Follow Webdunia malayalam