Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുണാകരനെ ഏറെയിഷ്‌ടം

അഭിമുഖം:റ്റോംസ്- ശ്രീഹരി

കരുണാകരനെ ഏറെയിഷ്‌ടം
FILEFILE
ആമുഖം ആവശ്യമില്ലാത്ത കാര്‍ട്ടൂണിസ്റ്റാണ് റ്റോംസെന്ന വി.ടി. തോമസ്. കുട്ടനാട്ടുകാരനായ കുഞ്ഞു തൊമ്മന്‍റെയും സിസിലിയുടെയും ഏഴു മക്കളിലൊരാളായി ജനിച്ച വി.ടി. തോമസ് ബോബനും മോളിയിലൂടെയും മലയാളിയെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തുടങ്ങിയിട്ട് 50 വര്‍ഷമായി. 70 കഴിഞ്ഞ റ്റോംസില്‍ കാര്‍ട്ടൂണ്‍ ആശയങ്ങളുടെ ഉറവ ഇന്നും സജീവമാണ്.

പഞ്ചായത്ത് പ്രസിഡന്‍റ്, അപ്പിഹിപ്പി,മൊട്ട തുടങ്ങിയ ബോബനും മോളിയിലെയും കഥാപാത്രങ്ങളെ മലയാളികള്‍ ഒരു പാട് സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നത് റ്റോംസിന് കാര്‍ട്ടൂണ്‍ രചനക്ക് ഇന്നും പ്രചോദനമേകുന്നു. യാത്ര,നിരീക്ഷണം,വായന എന്നിവയിലൂടെ കാര്‍ട്ടൂണ്‍ രചനക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ നേടിയെടുത്ത് കാര്‍ട്ടൂണ്‍ വരച്ച് മലയാളിയെ ചിരിപ്പിച്ച് റ്റോംസ് ആയുസ് വര്‍ദ്ധിപ്പിക്കുന്നു.

അഭിമുഖം:റ്റോംസ്

1 50 വര്‍ഷത്തെ കാര്‍ട്ടൂണ്‍ രചനക്കിടയില്‍ താങ്കള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിരിക്കുന്ന രാഷ്‌ട്രീയ നേതാവ് കരുണാകരനാണ്. എന്താണ് ഇതിന് കാരണം?

ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്നത് കരുണാകരനെയാണ്. കേരള രാഷ്‌ട്രീയത്തില്‍ ഇത്രയധികം ചതി ഏറ്റു വാങ്ങിയ മറ്റൊരു രാഷ്‌ട്രീയക്കാരന്‍ ഉണ്ടോയെന്ന് സംശയമാണ്. ഒരു പാട് ഇഷ്‌ടമുള്ള ആളെക്കുറിച്ച് എനിക്ക് ഒരുപാട് വരക്കാന്‍ കഴിയും അതിനാല്‍ ഞാന്‍ കരുണാകരനെ ഒരുപാട് വരയ്ക്കുന്നു


2 വലതു പക്ഷത്തെയും,ഇടതുപക്ഷത്തെയും മതങ്ങള്‍ക്കുള്ളിലെ പുഴുകുത്തുകളെയേയും ഒരു പോലെ താങ്കള്‍ കാര്‍ട്ടൂണുകളിലൂടെ വിമര്‍ശിക്കുന്നു.താങ്കള്‍ക്ക് ഈശ്വരവിശ്വാസമുണ്ടോ?. താങ്കളുടെ രാഷ്‌ട്രീയമെന്താണ്?

ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. ഒരു മതത്തിലും വിശ്വസിക്കുന്നില്ല. പിന്നെ, എനിക്ക് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും വിശ്വാസമില്ല. തീര്‍ച്ചയായും ഞാന്‍ ഒരു അരാഷ്‌ട്രീയവാദിയാണ്.

3 പുതു തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകളെക്കുറിച്ച്?

പത്രസ്ഥാപനങ്ങളിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ ഗോപീകൃഷ്‌ണനെ പോലെയുള്ള പ്രതിഭകളുണ്ട്. പിന്നെ പൊതുവെ കണ്ടുവരുന്ന പ്രവണത കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആത്മാര്‍ത്ഥത കുറഞ്ഞു വരുകയാണ്. ഒരു പാട് വായനയും നിരീക്ഷണവും ആവശ്യമായ മേഖലയാണിത്. ഒരു ആണിന്‍റെയും പെണ്ണിന്‍റെയും ചിത്രം വരച്ച് ഒരു ഫലിത ബിന്ദു എഴുതിവെച്ചാല്‍ കാര്‍ട്ടൂണ്‍ ആകുകയില്ല


webdunia
FILEFILE
4 കമ്പ്യൂട്ടറിന്‍റെ കടന്നുവരവ് കാര്‍ട്ടൂണിന്‍റെ സര്‍ഗാത്മകതയെ ബാധിച്ചിട്ടുണ്ടോ?

മാധ്യമം ഏതും ആയിക്കോട്ടെ. ആശയമുണ്ടെങ്കില്‍ മികച്ച നിലവാ‍രമുള്ള കാര്‍ട്ടൂണ്‍ സൃഷ്‌ടിക്കാം

5 സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ താങ്കളുടെ കാര്‍ട്ടൂണുകളില്‍ ഒരു പാട് ഉണ്ടല്ലോ?

ആനയും കടലും എത്രകണ്ടാലും മതിയാവുകയില്ല. സ്‌ത്രീകളെക്കുറിച്ച് ഏതു വിവരവും അറിയാന്‍ സമൂഹം ആഗ്രഹിക്കുന്നു. അത് ചിലപ്പോള്‍ സ്‌ത്രീവിരുദ്ധമായി പോകാറുണ്ടെന്ന് സമ്മതിക്കുന്നു.

6 സാമുവലിന്‍റെ കാളുവും മീനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് താങ്കള്‍ വരയ്ക്കുവാന്‍ തുടങ്ങിയ ബോബനും മോളിയും 50 വര്‍ഷം പിന്നിട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?

50 വര്‍ഷം കൊണ്ട് ഞാന്‍ ഏകദേശം 12000 കാര്‍ട്ടൂണ്‍ വരച്ചു കഴിഞ്ഞു. രണ്ട് കഥാപാത്രങ്ങളെ വെച്ചു കൊണ്ട് എങ്ങനെയാണ് ഇത്രയും കാലം ഞാന്‍ കാര്‍ട്ടൂണ്‍ രചന നടത്തിയതെന്ന് എന്നെ അദ്‌ഭുതപ്പെടുത്തുന്നു.

7 എങ്ങനെയാണ് തുടര്‍ച്ചയായി കാര്‍ട്ടൂണ്‍ രചന നടത്തുന്നതിനുള്ള ആശയങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്?

വെറും മൂന്നു മണിക്കൂര്‍ മാത്രമേ ഞാന്‍ രാത്രിയില്‍ ഉറങ്ങാറുള്ളൂ. ബാക്കി സമയം മുഴുവന്‍ വായനയാണ്. പിന്നെ ചര്‍ച്ചകള്‍. കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ഷട്ടില്‍ ട്രെയിനില്‍ കയറി അതില്‍ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സംസാരം ഞാന്‍ ശ്രദ്ധിക്കും.അവര്‍ രാഷ്‌ട്രിയ,സാംസ്‌കാരിക തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. ഇടയ്ക്ക് ഞാന്‍ ചില വിഷയങ്ങള്‍ അവരുടെ മുമ്പിലേക്ക് ഇട്ടു കൊടുക്കും.ഇത്തരം ചര്‍ച്ചകള്‍ എനിക്ക് കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നു.

Share this Story:

Follow Webdunia malayalam