Select Your Language

Notifications

webdunia
webdunia
webdunia
webdunia

അബനീന്ദ്രനാഥ് - ചിത്രകലയുടെ ആത്മീയ സ്പര്‍ശം

പി എസ് അഭയന്‍

അബനീന്ദ്രനാഥ് - ചിത്രകലയുടെ ആത്മീയ സ്പര്‍ശം
WDWD
ബ്രിട്ടീഷ്രാജിന് കീഴില്‍ പാശ്ഛാത്യ ചിത്രകലയ്ക്ക് പകരം മുഗള്‍, രജപുത്ര ചിത്രകലയിലെ ആധുനികത കണ്ടെത്തുകയും ബ്രിട്ടീഷ് സ്ഥാപനങ്ങളില്‍ തന്നെ അവ പഠിപ്പിക്കുകയും ചെയ്ത ചിത്രകാരനും എഴുത്തുകാരനുമായിരുന്നു അബനീന്ദ്രനാഥ ടാഗോര്‍.

കവി രബീന്ദ്രനാഥ ടാഗോറിന്‍റെ അനന്തിരവനായിരുന്നു അദ്ദേഹം.

1880 കളില്‍ സംസ്കൃത കോളജിലെ വിദ്യാര്‍ത്ഥി അയിരിക്കുമ്പോഴേ ചിത്രകല അഭ്യസിക്കാന്‍ തുടങ്ങി. ജലച്ഛായ ചിത്രമെഴുത്തില്‍ പ്രത്യേക അഭിരുചിയുണ്ടായിരുന്ന അദ്ദേഹം പൂര്‍ണതയിലും യൂറോപ്യന്‍ അക്കാദമിക തലത്തിലും എത്തിയത് കല്‍ക്കട്ട ഗവണ്‍മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ 1897 ലാണ്.

സ്വഭാവത്തില്‍ പാശ്ഛാത്യ ചിത്രകല ഭൗതികതയെ പ്രതിനിധീകരിക്കുമ്പോള്‍ ഇന്ത്യന്‍ ചിത്രകല ആത്മീയതയെ കണ്ടെത്തുന്നു എന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

അദ്ദേഹത്തിന്‍റെ തത്വങ്ങള്‍ ഹിന്ദുത്വജ്ഞാനം പാശ്ഛാത്യര്‍ക്കിടയില്‍ വ്യാപകമാകാനും ബ്രഹ്മജ്ഞാന ചിന്തകള്‍ പിന്തുടരാനും ഇടയാക്കി. പല ഏഷ്യന്‍ ചിത്രകാരുമായി താരതമ്യ പഠനം നടത്താന്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്കായി.

പിന്നീട് ചൈനീസ് - ജാപ്പനീസ് മാതൃകകള്‍ ചിത്രങ്ങളിലേയ്ക്ക് സന്നിവേശിപ്പിച്ച് പാന്‍-ഏഷ്യന്‍ പാരമ്പര്യം എന്ന ഒരു വാദഗതി തന്നെ അവതരിപ്പിച്ചു. കിഴക്കന്‍ ആത്മീയ ചിത്രകലാ പാരമ്പര്യത്തിന് തന്നെ ഇത് കാരണമായി.

1871 ഓഗസ്റ്റ് ഏഴിന് ബംഗാളില്‍ ജനിച്ച അബനീന്ദ്രനാഥ് 1951 ഡിസംബര്‍ അഞ്ചിന് അന്തരിച്ചു.

Share this Story:

Follow Webdunia malayalam