സൂപ്പർ ആക്ഷൻ ക്രൈം ത്രില്ലർ, കോരിത്തരിപ്പിച്ച ക്ലൈമാക്സ്- തിയേറ്ററുകൾ ഇളക്കിമറിച്ച് മമ്മൂട്ടിയുടെ ഡെറിക് എബ്രഹാം!

ഡെറിക് എബ്രഹാം അവതരിച്ചു, മാസ് - ക്ലാസ് ഇമോഷണൽ ത്രില്ലർ ഏറ്റെടുത്ത് ജനങ്ങൾ!

ശനി, 16 ജൂണ്‍ 2018 (14:54 IST)
ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. ക്ലാസും മാസും ചേർന്നൊരു ഇമോഷണൽ ക്രൈം ത്രില്ലറാണ് ഷാജി പാടൂർ പ്രേക്ഷകർക്കായി ഒരുക്കിയത്. ചിത്രത്തിന്റെ ആദ്യദിവസമായ ഇന്നത്തെ എല്ലാ ഷോകളും ഹൌസ്ഫുൾ ആണ്. മഴ വകവെയ്ക്കാതെ പ്രേക്ഷകർ ഡെറികിനെ വരവേറ്റു.
 
ആവേശ, ഒട്ടും ചോരാതെയാണ് ഡെറികിനെ മുന്നിൽ നിർത്തി ഷാജി പാടൂർ കഥ കൊണ്ടുപോകുന്നത്. ആദ്യ പകുതി അന്വേഷണവും ഇമോഷണലും കൂടിക്കലർന്നിരിക്കുന്നു. ആദ്യപകുതിയേക്കാൾ മികച്ചതും പ്രേതീക്ഷയേകുന്നതുമാണ് രണ്ടാം പകുതി. രണ്ടാം പകുതിയിലാണ് സിനിമയുടെ ജീവൻ ഉള്ളത്. 
 
ഡെറിക് എബ്രഹാം എന്ന പൊലീസിനായുള്ള കാത്തിരിപ്പ് അവസാനിച്ചപ്പോൾ അത് വെറുതെയായിട്ടില്ലെന്ന് വ്യക്തം. ഗോപി സുന്ദറിന്റെ ബി ജി എം നായകന് മാറ്റേകി. ഹനീഫ് അദേനിയുടെ തിരക്കഥ അത്രതന്നെ മികച്ചതാണ്. അതിരടി മാസ് ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. 
 
3 കോടിക്ക് മുകളിൽ ആദ്യദിനം അബ്രഹാമിന്റെ സന്തതികൾ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഏതൊക്കെ റെക്കോർഡുകൾ തിരുത്തിക്കുറിക്കാൻ ഡെറികിന് കഴിയുമെന്ന് കാത്തിരുന്ന് കാണാം.  

റേറ്റിംഗ്: 4/5
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘മമ്മൂക്ക മുത്താണ്’ - ഡെറിക് എബ്രഹാമിനെ ഏറ്റെടുത്ത് അരുൺ ഗോപിയും