Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാംഗ്ലൂര്‍ ഡെയ്സ് തമിഴിലെ രംഗങ്ങള്‍ കാണണ്ടേ? സേറയും അര്‍ജ്ജുനും തമ്മിലുള്ള പ്രണയം കാണണ്ടേ? ഇതാ വീഡിയോ...

ബാംഗ്ലൂര്‍ ഡെയ്സ് തമിഴിലെ രംഗങ്ങള്‍ കാണണ്ടേ? സേറയും അര്‍ജ്ജുനും തമ്മിലുള്ള പ്രണയം കാണണ്ടേ? ഇതാ വീഡിയോ...
, ശനി, 9 ജനുവരി 2016 (19:16 IST)
ബാംഗ്ലൂര്‍ ഡെയ്സ് തമിഴ് പ്രദര്‍ശനത്തിന് തയ്യാറായി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ തമിഴ് പേര് ‘ബാംഗ്ലൂര്‍ നാട്കള്‍’ എന്നാണ്.
 
‘ബൊമ്മറിലു’ ഭാസ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആര്യ, ശ്രീദിവ്യ, ബോബി സിംഹ, റാണ ദഗ്ഗുബാട്ടി, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. മലയാളത്തിലെ ബാംഗ്ലൂര്‍ ഡെയ്സിന്‍റെ അതേ ആവേശം ഉള്‍ക്കൊള്ളുന്ന ട്രെയിലറാണ് ബാംഗ്ലൂര്‍ നാട്കള്‍ക്കും ഒരുക്കിയിട്ടുള്ളത്.
 
ദുല്‍ക്കര്‍ അവതരിപ്പിച്ച കഥാപാത്രമായി ആര്യയും നിവിന്‍ പോളിയുടെ കഥാപാത്രമായി ബോബി സിംഹയും നസ്രിയയുടെ റോളില്‍ ശ്രീദിവ്യയും എത്തുന്നു. ഫഹദിന്‍റെ വേഷത്തില്‍ റാണ. ആര്‍ ജെ സേറയായി പാര്‍വതി തന്നെ അഭിനയിക്കുന്നു.
 
മലയാളത്തിലെ ഏറ്റവും വലിയ മെഗാഹിറ്റ് ചിത്രങ്ങളിലൊന്നാണ് ബാംഗ്ലൂര്‍ ഡെയ്സ്. ചിത്രം തമിഴിലും കോടികള്‍ വാരുമെന്നാണ് പ്രതീക്ഷ.

Share this Story:

Follow Webdunia malayalam