Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിമുരുകന്‍റെ ലഹരിയില്‍ അടുത്ത ബ്രഹ്‌മാണ്ഡ പടത്തിന് വൈശാഖ്; നായകനെയും തീരുമാനിച്ചു!

വൈശാഖിന്‍റെ അടുത്ത ചിത്രം തീരുമാനിച്ചു, നായകന്‍ മമ്മൂട്ടിയല്ല!

പുലിമുരുകന്‍റെ ലഹരിയില്‍ അടുത്ത ബ്രഹ്‌മാണ്ഡ പടത്തിന് വൈശാഖ്; നായകനെയും തീരുമാനിച്ചു!
, ചൊവ്വ, 15 നവം‌ബര്‍ 2016 (17:49 IST)
പുലിമുരുകന്‍റെ വിജയലഹരി ഒഴിയുംമുമ്പെ സംവിധായകന്‍ വൈശാഖ് അടുത്ത സിനിമ തീരുമാനിച്ചു. പുലിമുരുകന്‍റെ രണ്ടാം ഭാഗമായിരിക്കില്ല ആ സിനിമ. മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കില്ല നായകനും. എന്നാല്‍ ചിത്രം ബിഗ് ബജറ്റില്‍ തന്നെയാണ് ഒരുക്കുന്നത്. ഉദയ്കൃഷ്ണ തന്നെ തിരക്കഥയെഴുതും.
 
ജയറാമാണ് വൈശാഖിന്‍റെ പുതിയ സിനിമയിലെ നായകന്‍. ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ 15 കോടിയോളം ബജറ്റിലായിരിക്കും ഒരുങ്ങുക എന്നാണ് വിവരം.
 
ഒരു കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും വൈശാഖ് - ജയറാം ചിത്രം. നഗരകേന്ദ്രീകൃതമായ ഒരു കഥയാണ് പറയുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. ഷാജി തന്നെയായിരിക്കും ഈ വൈശാഖ് സിനിമയുടെയും ഛായാഗ്രഹണം.
 
വൈശാഖിന്‍റെ ‘സീനിയേഴ്സ്’ എന്ന മെഗാഹിറ്റ് ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി മന്നാഡിയാര്‍, സുരേഷ്ഗോപി പിന്നീട് വന്നതേയില്ല !