Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് ഭാഷ, രണ്ട് സംസ്കാരം, ഒരൊറ്റ നായകൻ- 'മമ്മൂട്ടി'!

രണ്ട് ഭാഷ, രണ്ട് സംസ്കാരം, ഒരൊറ്റ നായകൻ- 'മമ്മൂട്ടി'!

എസ് ഹർഷ

, വ്യാഴം, 20 ഡിസം‌ബര്‍ 2018 (12:33 IST)
മമ്മൂട്ടിയെന്ന നടനെ മലയാള സിനിമ ഉപയോഗിച്ചിട്ട് കുറച്ച് വർഷങ്ങളായി. കൃത്യമായി പറയുകയാണെങ്കിൽ  പത്തേമാരിയാണ് ഈ ഗണത്തിൽ പെടുത്താവുന്ന അവസാന പടം. 2015ലാണ് പത്തേമാരി റിലീസ് ആയത്. 3 വർഷത്തിലധികമാകുന്ന മമ്മൂട്ടിയെന്ന മഹാനടനെ സ്ക്രീനിൽ കണ്ടിട്ട്. 
 
ഒടുവിൽ ഈ കാത്തിരിപ്പിന് വിരാമമിടുന്നത് രണ്ട് അന്യഭാഷ ചിത്രങ്ങളാണ്. റാം സംവിധാനം ചെയ്യുന്ന പേരൻപ് എന്ന തമിഴ് ചിത്രവും മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്ര എന്ന തെലുങ്ക് ചിത്രവും. മമ്മൂട്ടിയെന്ന നടനെ വീണ്ടും കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ഇരു ചിത്രങ്ങളുടെയും റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 
 
ഫെബ്രുവരിയിൽ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുകയാണ്. 2 വർഷത്തിലധികമായി പേരൻപിനായി കാത്തിരിക്കുകയാണ് ആരാധകർ. അമുദവൻ എന്ന ടാക്സി ഡ്രൈവറെയും അയാളുടെ പാപ്പ എന്ന മകളേയും കാണാൻ കാത്തിരിക്കുന്നത് ജനലക്ഷങ്ങളാണ്.  
 
ലോകത്തെ വിഖ്യാത ചലച്ചിത്രമേളകളിൽ ഒന്നായ റോട്ടർഡാം രാജ്യാന്തര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മമ്മൂട്ടി വിസ്മയിപ്പിക്കുന്നു എന്നാണ് ഏവരും പറയുന്നത്. ഹൃദയത്തിൽ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശമാധ്യമം സിനിമയ്ക്ക് നൽകിയ തലക്കെട്ട്. 
 
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്നു വൈ എസ് ആർ റെഡ്ഡിയുടെ ജീവിത കഥയാണ് യാത്ര പറയുന്നത്. മാഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രവും ഫെബ്രുവരിയിൽ റിലീസ് ചെയ്യും. മമ്മൂട്ടിയില്ലെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു എന്നാണ് രണ്ട് സംവിധായകർക്കും പറയാനുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മമ്മൂക്ക കഴിഞ്ഞാൽ അക്കാര്യത്തിൽ കേമൻ ടൊവിനോ’- ഉർവശി പറയുന്നു