Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിൽ മമ്മൂട്ടിയെവിടെ? വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി ഗാരു വിസ്മയിപ്പിക്കുന്നു!

ഇതിൽ മമ്മൂട്ടിയെവിടെ? വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി ഗാരു വിസ്മയിപ്പിക്കുന്നു!
, വെള്ളി, 21 ഡിസം‌ബര്‍ 2018 (11:04 IST)
മമ്മൂട്ടിയെ നായകനാക്കി മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന തലുങ്ക് ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടീസറിലുടനീളം മമ്മൂട്ടിയെന്ന നടനേക്കാൾ തലുങ്ക് ജനതയുടെ വിപ്ലവ നായകനായിരുന്നു വൈ എസ് ആർ റെഡിയെ ആണ് കാണുന്നത്. 
 
വൈ എസ് ആർ ആയി മമ്മൂട്ടി ജീവിക്കുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. എന്തുകൊണ്ടാണ് ഓരോ ബയോപികിലും മമ്മൂട്ടിയെ നായകനാക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് യാത്ര. ഒരു കഥാപാത്രത്തിന്റെ അതിന്റെ ആഴത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്ന അപൂർവ്വം നടന്മാരിൽ ഒരാളാണ് മമ്മൂട്ടി.
 
മമ്മൂട്ടി ഗാരും വിസ്മയിപ്പിക്കുന്നു എന്നാണ് ടീസർ കണ്ട പ്രേക്ഷകർ പറയുന്നു. 1999 മുതല്‍ 2004 വരെയുള്ള കാലത്തെ വൈ.എസ്.ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 2003 ല്‍ അദ്ദേഹം നടത്തിയ നിര്‍ണ്ണായകമായ പദയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
 
മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയിൽ ഇനി സർവ്വം മമ്മൂട്ടി മയം!