Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമീറിനും ബിലാലിനും മുന്നേ അവൻ വരും, ഞെട്ടിക്കാൻ മമ്മൂട്ടി!

അമീറിനും ബിലാലിനും മുന്നേ അവൻ വരും, ഞെട്ടിക്കാൻ മമ്മൂട്ടി!
, വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (15:16 IST)
ഹനീഫ് അദേനി- മമ്മൂട്ടി കൂട്ടുകെട്ടിൽ അമീർ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് അധികം ദിവസം ആയിട്ടില്ല. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീർ അടുത്ത വർഷം സംഭവിക്കും. മമ്മൂട്ടി- അമൽ നീരദ് ചിത്രം ബിലാലും അടുത്ത വർഷം സംഭവിക്കും.
 
ഇപ്പോഴിതാ, പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. മമ്മൂട്ടിയുടെ മറ്റൊരു മെഗാ പ്രോജക്ടു കൂടി എത്തുകയാണ്. ഇന്ന് വൈകുന്നേരം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തന്റെ വമ്പന്‍ പ്രോജക്ടിന്റെ വിവരങ്ങള്‍ മമ്മൂട്ടി തന്നെയാകും തന്റെ പേജിലൂടെ പുറത്തുവിടുക.  
 
മമ്മൂട്ടി – ഖാലിദ് റഹ്മാന്‍ ടീമിന്റെ ഉണ്ട എന്ന ചിത്രത്തിന്റെ പ്രഖ്യാപനമാണെന്ന് ചില ആരാധകരും അതല്ല സന്തോഷ് ശിവന്റെ കുഞ്ഞാലി മരയ്ക്കാറായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ തെലുങ്ക് ചിത്രം യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേളി ഒരിക്കലും ബിഗ് ബോസ് വിന്നര്‍ ആവില്ല, പ്രേക്ഷകരെ പൊട്ടന്മാരാക്കി ബിഗ് ബോസ് അണിയറക്കഥകൾ!