Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോളിവുഡിന്റെ സ്റ്റൈലിഷ് അവതാർ, മരണമാസ് വരവിനൊരുങ്ങി ബിലാൽ!

ബിലാലിന്റെ മാസ് എൻ‌ട്രി!

മോളിവുഡിന്റെ സ്റ്റൈലിഷ് അവതാർ, മരണമാസ് വരവിനൊരുങ്ങി ബിലാൽ!
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (14:45 IST)
മമ്മൂട്ടി ആരാധകരും സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ബിലാൽ. മലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് അവതാരമായ ബിലാൽ ജോൺ കുരിശിങ്കൽ തന്റെ രണ്ടാം വരവിന് ഒരുങ്ങുകയാണ്. വാർത്ത പുറത്തുവിട്ടതു മുതൽ ആരാധകർ അതിനായുള്ള കാത്തിരിപ്പിലാണ്. 
 
ഇപ്പോഴിതാ ആരാധകര്‍ക്കായി പുതിയൊരു സര്‍പ്രൈസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ അമല്‍ നീരദ്. ഒരു ഫാൻ മെയ്ഡ് പോസ്റ്റർ ആണ് അമൽ പുറത്തുവിട്ടിരിക്കുന്നത്. ഹരീഷ് കുമാര്‍ എന്നൊരാള്‍ ഒരുക്കിയ പോസ്റ്റാറാണെന്നും പറഞ്ഞിട്ടുണ്ട്. ബിലാലിന് എത്രത്തോളം ആരാധക പിന്തുണയുണ്ടെന്ന് പോസ്റ്റര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
 
സിനിമയുടെ തിരക്കഥാ രചന പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് അടുത്തിടെ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞത്. തിരക്കഥയില്‍ പൂര്‍ണമായും സംതൃപ്തി വന്നതിന് ശേഷം മാത്രമേ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളുവെന്നും അതിനാല്‍ അടുത്ത വര്‍ഷം ആദ്യ പകുതിയോടെയായിരിക്കും ബിലാലിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.
 
മമ്മൂട്ടിയ്ക്കൊപ്പം മനോജ് കെ ജയന്‍, ബാല, നഫീസ അലി, സുമിത് നവല്‍, മംമ്ത മോഹന്‍ദാസ്, തുടങ്ങിയ താരങ്ങളായിരുന്നു ബിഗ് ബിയില്‍ അഭിനയിച്ചിരുന്നത്. ബിലാലില്‍ മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തുമ്പോള്‍ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വെള്ള മുണ്ടും കൂളിംഗ് ഗ്ലാസും എന്നും ഇക്കയ്‌ക്കൊരു വീക്ക്‌നസായിരുന്നു'; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ