Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് നായിക ആകേണ്ടിയിരുന്നത് ഐശ്വര്യ റായ്, ചരിത്രം ആവർത്തിക്കുമായിരുന്നു?!

അയാൾ കാരണം എല്ലാം തവിടുപൊടിയായെന്ന് സംവിധായകൻ...

മമ്മൂട്ടിക്ക് നായിക ആകേണ്ടിയിരുന്നത് ഐശ്വര്യ റായ്, ചരിത്രം ആവർത്തിക്കുമായിരുന്നു?!
, വെള്ളി, 1 മാര്‍ച്ച് 2019 (11:31 IST)
ലോകസുന്ദരിമാർ മാറി മാറി വരുമെങ്കിലും ഇന്ത്യക്കാർക്ക് എവർഗ്രീൻ ലോകസുന്ദരി എന്നും ഐശ്വര്യ റായ് തന്നെയാണ്. അഭിനയത്തിലും ഐശ്വര്യയെ വെല്ലാൻ ആരുമില്ലെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. 1997ൽ പുറത്തിറങ്ങിയ ഇരുവർ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു താരം അരങ്ങേറിയത്. 
 
ഇതിനു ശേഷം 2000 ൽ മമ്മൂട്ടിയുടെയും നായികയായി ലോകസുന്ദരി തിളങ്ങി. കണ്ടുകൊണ്ടെൻ കണ്ടുകൊണ്ടെനിലെ മേജർ ബാലയുടെ നായികയായിരുന്നു ഐശ്വര്യ. ചരിത്രം വീണ്ടും ആവർത്തിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. പക്ഷെ, ആന്ധ്രായിൽ നിന്നെത്തിയ അയാളുടെ വാശിക്ക് മുന്നിൽ എല്ലാ പ്ലാനിംഗുകളും തകർന്നടിയുകയായിരുന്നു. എന്തായിരുന്നു അതിനു പിന്നിലെ കാരണമെന്ന് സജീവ് പിള്ള തന്നെ പറയുന്നു.
 
മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള അനൌൺസ് ചെയ്ത ചിത്രമാണ് മാമാങ്കം. എന്നാൽ, നിർമാതാവുമായിട്ടുള്ള പ്രശ്നം മൂലം സംവിധായകനെ മാറ്റി സിനിമ ചിത്രീകരിക്കുകയായിരുന്നു. പദ്മകുമാർ ആണ് ഇപ്പോൾ സംവിധായകൻ. ചിത്രത്തിന്റെ അണിയറയിൽ നടന്ന കാര്യങ്ങൾ വ്യക്തമാക്കുകയാണ് സജീവ് പിള്ള. 
 
മമ്മൂട്ടിയുടെ നായികയായി തീരുമാനിച്ചത് ഐശ്വര്യ റായിയെ ആയിരുന്നു. എന്നാൽ, ആന്ധ്രായിൽ നിന്നും വന്ന ഒരാളുടെ വ്യക്തിതാൽപ്പര്യങ്ങൾ കൊണ്ട് ആ പ്ലാനിംഗ് എല്ലാം തെറ്റുകയായിരുന്നു. സിനിമയുടെ കഥ തന്നെ മാറ്റണം എന്ന് അയാൾ പറഞ്ഞു. എന്ത് അഡ്ജസ്റ്റ്മെന്റിനും ഞാൻ തയ്യാറയിരുന്നു. വമ്പൻ കാസ്റ്റ് ആയിരുന്നു നിശ്ചയിച്ചിരുന്നത്. 
 
പ്രശ്നങ്ങൾ ആരംഭിച്ചപ്പോൾ ഒരു അസോസിയേഷൻ വെയ്ക്കാൻ ശ്രമമുണ്ടായി. എല്ലാം ബജറ്റിന്റെ പുറത്തും പരിമിതിക്കുമിടയില്‍ മാറുകയയിരുന്നു. എന്നാല്‍ മമ്മൂക്ക ഇടപെട്ടാണ് അത് തടഞ്ഞത്. പിന്നീട് മമ്മൂക്കയുടെ വീട്ടില്‍ വെച്ച് വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് നടന്നിരുന്നു. അതില്‍ എടുത്ത തീരുമാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. സജീവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി സംവിധാനം ശ്യാമ പ്രസാദ്, നായകൻ മമ്മൂട്ടി !- മറ്റൊരു അവാർഡിനുള്ള വഴിയൊരുങ്ങുമോ?