Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍,ഫൈറ്റര്‍ ചിത്രീകരണം പൂര്‍ത്തിയായി

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളില്‍,ഫൈറ്റര്‍ ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്

, വ്യാഴം, 2 നവം‌ബര്‍ 2023 (14:57 IST)
ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫൈറ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് അറിയിച്ചു. ചിത്രത്തില്‍ അനില്‍ കപൂറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
2024 ജനുവരി 25 ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള സിനിമയുടെ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 'പത്താന്‍', 'വാര്‍' തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ആനന്ദ് ഒരുക്കുന്ന സിനിമ ആയതിനാല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്.
 
ദീപികയും ഹൃത്വിക്കും ഇതിനുമുമ്പും ആനന്ദിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.ബാങ് ബാങ്, വാര്‍ തുടങ്ങിയ ഹൃത്വികിന്റെ ചിത്രങ്ങള്‍ സിദ്ധാര്‍ത്ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്.ഹൃത്വികിന്റെ 46-ാം ജന്മദിനത്തോടനുബന്ധിച്ചാണ് സിനിമ പ്രഖ്യാപിച്ചത്.
 
 
വയാകോം 18 സ്റ്റുഡിയോസ്, മാര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി