Select Your Language

Notifications

webdunia
webdunia
webdunia
webdunia

സത്യന്‍ അന്തിക്കാട് ചിത്രം - തെരുവ്, നായകന്‍ മമ്മൂട്ടി!

സത്യന്‍ അന്തിക്കാട് ചിത്രം - തെരുവ്, നായകന്‍ മമ്മൂട്ടി!
, ബുധന്‍, 28 ജൂണ്‍ 2017 (15:23 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് ആലോചിച്ച സിനിമയാണ് ‘തെരുവ്’. മുദ്ര ആര്‍ട്സായിരുന്നു ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ ആ പേരില്‍ ഒരു സിനിമ മമ്മൂട്ടി - സത്യന്‍ അന്തിക്കാട് ടീമിന്‍റേതായി നടന്നില്ല.
 
ഒരു തെരുവ് ഗുണ്ടയുടെ കഥയാണോ അന്ന് സത്യന്‍ ആലോചിച്ചതെന്ന് വ്യക്തമല്ല. എന്തായാലും മമ്മൂട്ടി തെരുവ് ഗുണ്ടയായി അഭിനയിച്ച ഒരു സിനിമ സത്യന്‍ സംവിധാനം ചെയ്തു - കനല്‍ക്കാറ്റ്. ലോഹിതദാസ് ആയിരുന്നു തിരക്കഥ. 
 
ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഒരാള്‍ മാത്രം തുടങ്ങിയവയാണ് മമ്മൂട്ടി - സത്യന്‍ അന്തിക്കാട് ടീമിന്‍റെ മികച്ച സിനിമകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ ബീഫ് വരട്ടിയതിന്റെ ബിഗ് ഫാനാണ് ഞാന്‍ ‍, അത് നിരോധിച്ചിട്ടില്ലല്ലോ? : റാണ ചോദിക്കുന്നു