Select Your Language

Notifications

webdunia
webdunia
webdunia
webdunia

വില്ലനു പിഴച്ചതെവിടെ? മൂന്ന് ദിവസം കൊണ്ട് 10 കോടി നേടി, ഏഴ് ദിവസം കൊണ്ട് 12 കോടി! - കളക്ഷൻ പിന്നോട്ടോ?

മോഹൻലാലിന്റെ വില്ലനു പിഴച്ചതെവിടെ?

വില്ലനു പിഴച്ചതെവിടെ? മൂന്ന് ദിവസം കൊണ്ട് 10 കോടി നേടി, ഏഴ് ദിവസം കൊണ്ട് 12 കോടി! - കളക്ഷൻ പിന്നോട്ടോ?
, ഞായര്‍, 5 നവം‌ബര്‍ 2017 (12:12 IST)
ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ മോഹൻലാൽ ചിത്രമാണ് വില്ലൻ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യദിന റെക്കോർഡ് തകർത്താണ് തന്റെ തേരോട്ടം തുടങ്ങിയത്. ആദ്യ ദിന കളക്ഷനില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് വില്ലന്‍ സ്വന്തമാക്കി. 
 
വളരെ പ്രതീക്ഷയോടെ എത്തുന്ന ചിത്രങ്ങൾ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതെ പരാജയപ്പെടുന്നത് സിനിമ ലോകത്ത് പതിവ് കാഴ്ചയാണ്. അത്തരത്തിലൊന്നായി മാറിയിരിക്കുകയാണ് മോഹൻലാലിന്റെ വില്ലൻ.
 
4.91 കോടി ആദ്യദിനം സ്വന്തമാക്കിയ വില്ലൻ മൂന്ന് ദിവസം കൊണ്ട് 10.38 കോടിയാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള നാല് ദിവസങ്ങളില്‍ രണ്ട് കോടി തികച്ച് നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. മൂന്ന് ദിവസം തൊണ്ട് 10.38 കോടി നേടിയ ചിത്രം ഏഴ് ദിവസം കൊണ്ട് നേടിയത് 12.31 കോടി മാത്രമാണ്. 
 
1300 പ്രദര്‍ശങ്ങള്‍ ആസൂത്രം ചെയ്തിട്ടും കളിച്ചത് 1050 എണ്ണം മാത്രം. ചിത്രത്തേക്കുറിച്ച് പുറത്ത് വന്ന മോശം അഭിപ്രായങ്ങളായിരുന്നു ചിത്രത്തെ പിന്നോട്ടടിച്ചത്. വില്ലന്റെ കളക്ഷനും ഈ മോശം അഭിപ്രായങ്ങൾ ബാധിച്ചുവെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസരങ്ങൾക്കായി അവർ എന്തിനും തയ്യാറാകുന്നു; സിനിമയിലെ മോശം അനുഭവത്തെ കുറിച്ച് മൃദുല