Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭ്രമയുഗത്തിന്റെ മുമ്പില്‍ ആരൊക്കെ വീഴും ?അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ തുക സ്വന്തമാക്കി മമ്മൂട്ടി ചിത്രം

Bhramayugam

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഫെബ്രുവരി 2024 (11:52 IST)
Bhramayugam
വിജയ ട്രാക്കില്‍ തുടരാന്‍ മമ്മൂട്ടിക്ക് ഭ്രമയുഗത്തിലൂടെ ആകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. നടന്റെ മികച്ച പ്രകടനം കൊണ്ട് തന്നെ നല്ല അഭിപ്രായങ്ങളാണ് ആദ്യം സിനിമയ്ക്ക് ലഭിക്കുന്നത്.മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലും നേട്ടം ഉണ്ടാക്കാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയുടെ ഭ്രമയുഗം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ഒരു കോടിയിലധികം രൂപ നേടിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കൊടുമോണ്‍ പോറ്റി എന്നാ മമ്മൂട്ടി കഥാപാത്രം കാഴ്ചക്കാരെ തിയറ്ററില്‍ പിടിച്ചിരുത്തി. ഒരു ചിരി കൊണ്ട് പോലും മമ്മൂട്ടിയും പ്രേക്ഷകരെ പേടിപ്പിച്ചു.ഐതിഹ്യമാലയുമായോ കടമറ്റത്ത് കത്തനാര്‍ കഥകളുമായോ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. പ്രേക്ഷകര്‍ക്കും പരിചയമില്ലാത്ത ഒരു ലോകത്തേക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌ക്രീനിലൂടെ എത്തിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ചെയ്തത്.ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷെഹ്‌നാദ് ജലാലാണ്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥ എഴുതുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാരിയർ- സൈജു ശ്രീധരൻ സിനിമ ഫൂട്ടേജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്