Select Your Language

Notifications

webdunia
webdunia
webdunia
webdunia

സത്യനാഥന്‍ ക്ലീനാണ് !വോയ്സ് ഓഫ് സത്യനാഥന്‍ റിലീസിന് തയ്യാര്‍

സത്യനാഥന്‍ ക്ലീനാണ് !വോയ്സ് ഓഫ് സത്യനാഥന്‍ റിലീസിന് തയ്യാര്‍

കെ ആര്‍ അനൂപ്

, വെള്ളി, 7 ജൂലൈ 2023 (15:04 IST)
വോയ്സ് ഓഫ് സത്യനാഥന്‍ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഈ ദിലീപ് ചിത്രത്തിന് ആകുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും. സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 14നാണ് റിലീസ്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
 
 
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാനകി ജാനേ, അനുരാഗം, പോർ തൊഴിൽ ജൂലൈയിൽ ഒടിടി സൂപ്പർ ചിത്രങ്ങൾ