Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജുമേനോന്‍ ചിത്രത്തില്‍ വിക്രം? എന്താണ് യഥാര്‍ത്ഥ സത്യം?

ബിജുമേനോന്‍ ചിത്രത്തില്‍ വിക്രം? എന്താണ് യഥാര്‍ത്ഥ സത്യം?
, ശനി, 25 നവം‌ബര്‍ 2017 (15:23 IST)
കുറച്ചുദിവസമായി ഒരു വാര്‍ത്ത മലയാള സിനിമാലോകത്ത് കിടന്നുകറങ്ങുകയണ്. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം അഭിനയികുന്നു എന്നതാണ് അത്. ‘റോസാപ്പൂ’ എന്ന സിനിമയെ സംബന്ധിച്ചായിരുന്നു ആ വാര്‍ത്ത.
 
റോസാപ്പൂവില്‍ കാമിയോ റോളില്‍ വിക്രം എത്തും എന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ അത് ശരിയല്ലെന്നും വിക്രം ഒരു ചിത്രത്തിലും ഇപ്പോള്‍ കാമിയോ റോള്‍ ചെയ്യുന്നില്ലെന്നും വിക്രമിന്‍റെ മാനേജര്‍ അറിയിച്ചു.
 
മലയാളത്തില്‍ മുമ്പ് പല സിനിമകളില്‍ വിക്രം അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ അദ്ദേഹം തമിഴില്‍ വലിയ താരമാകുന്നതിന് മുമ്പാണ്. അതിനുശേഷം ഒരു മലയാള ചിത്രത്തില്‍ വിക്രം അഭിനയിച്ചിട്ടില്ല.
 
എന്നാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് വിക്രം. മികച്ച തിരക്കഥ ലഭിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹം മലയാളത്തിലെത്തും.
 
ധ്രുവം, മാഫിയ, രജപുത്രന്‍, സൈന്യം, ഇതാ ഒരു സ്നേഹഗാഥ തുടങ്ങിയ മലയാള സിനിമകളിലാണ് വിക്രം അഭിനയിച്ചത്. ഇതാ ഒരു സ്നേഹഗാഥയില്‍ അദ്ദേഹം നായകനായിരുന്നു. 
 
നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ ഒരു ഡാര്‍ക്ക് കോമഡി ചിത്രമാണ്. തമിഴ് നടി അഞ്ജലിയാണ് ഈ സിനിമയിലെ നായിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലൻ ലുക്കിൽ ഹണി റോസ്!