Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ മകനായി കാർത്തിയല്ല, വിജയ് ദേവരകൊണ്ട!

മമ്മൂട്ടിയുടെ മകനായി കാർത്തിയല്ല, വിജയ് ദേവരകൊണ്ട!

മമ്മൂട്ടിയുടെ മകനായി കാർത്തിയല്ല, വിജയ് ദേവരകൊണ്ട!
, ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (15:03 IST)
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ചരിത്രനായകനുമായ വൈ എസ് ആര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് യാത്ര. മാഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി വിജയ് ദേവരകൊണ്ട എത്തുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ് താരം കാർത്തി എത്തുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
 
വൈ എസ് രാജശേഖരറെഡ്ഡിയുടെ മകന്‍ വൈ എസ് ജഗൻ മോഹന്റെ കഥാപാത്രമാണ് വിജയ് ദേവരകൊണ്ട കൈകാര്യം ചെയ്യുക. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
 
വൈഎസ് ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓരോ ശ്വാസത്തിലും മമ്മൂട്ടി വൈ എസ് ആർ ആയി മാറിയിരിക്കുകയാണെന്ന് ചിത്രത്തിന്റെ ടീസറിലൂടെ വ്യക്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

85 ദിവസങ്ങൾക്ക് ശേഷം ഭാര്യമാരുടെ കരവലയത്തിൽ ബഷീർ!