Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാള്‍, നടന്റെ പ്രായം എത്രയെന്ന് അറിയാമോ ?

ഉണ്ണി മുകുന്ദന് ഇന്ന് പിറന്നാള്‍, നടന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (10:13 IST)
നടന്‍ ഉണ്ണി മുകുന്ദന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകം. രാവിലെ മുതലേ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. 
 
 മുകുന്ദന്‍ നായരുടെയും റോജി മുകുന്ദന്റെയും മകനാണ് ഉണ്ണി മുകുന്ദന്‍. അച്ഛന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജോലിയുള്ളതിനാല്‍ നടന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം ഗുജറാത്തില്‍ ആയിരുന്നു.ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍ നടന്റെ യഥാര്‍ത്ഥ പേര്.1987 സെപ്റ്റംബര്‍ 22ന് തൃശ്ശൂരാണ് താരം ജനിച്ചത്. 36 വയസ്സാണ് നടന്റെ പ്രായം.
 
ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ജയ് ഗണേഷ്'. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഒറ്റപ്പാലത്ത് നടന്ന ?ഗണേശോത്സവത്തില്‍ വെച്ചാണ് പ്രഖ്യാപിച്ചത്.
 
2011-ല്‍ റിലീസായ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമ ലോകത്ത് എത്തിയത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ സ്വപ്നം കണ്ട പയ്യന്‍, ഈ വര്‍ഷം ആദ്യം തിയറ്ററുകളില്‍ ആളെ നിറച്ച താരം, പിറന്നാള്‍ ദിനത്തില്‍ മാളികപ്പുറത്തിലെ ആ രംഗങ്ങള്‍ ഒന്നുകൂടി കാണാം, വീഡിയോ