Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അമേരിക്കയിലെ പെൺവാണിഭ സംഘത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു’; പിടിയിലായ വേശ്യാലയം നടത്തിപ്പുകാരായ ഇന്ത്യന്‍ ദമ്പതികളെക്കുറിച്ച് ശ്രീറെഡ്ഡി

‘അമേരിക്കയിലെ പെൺവാണിഭ സംഘത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു’; പിടിയിലായ വേശ്യാലയം നടത്തിപ്പുകാരായ ഇന്ത്യന്‍ ദമ്പതികളെക്കുറിച്ച് ശ്രീറെഡ്ഡി

‘അമേരിക്കയിലെ പെൺവാണിഭ സംഘത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു’; പിടിയിലായ വേശ്യാലയം നടത്തിപ്പുകാരായ ഇന്ത്യന്‍ ദമ്പതികളെക്കുറിച്ച് ശ്രീറെഡ്ഡി
ബംഗ്ലുരൂ , ഞായര്‍, 17 ജൂണ്‍ 2018 (13:00 IST)
തെലുങ്ക്– കന്നട സിനിമാ നടികളെ ഉപയോഗിച്ച് അമേരിക്കയിൽ പെൺവാണിഭം നടത്തിയിരുന്ന ഇന്ത്യൻ ദമ്പതികള്‍ അറസ്‌റ്റിലായതിന് പിന്നാലെ ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി രംഗത്ത്.

അമേരിക്കയില്‍ പെണ്‍വാണിഭ സംഘം നടത്തിയിരുന്ന ഇന്ത്യന്‍ ദമ്പതികളായ കിഷൻ മൊഡുഗുമുടിയും ഭാര്യ ചന്ദ്രകല പൂർണിമയും തന്നെയും ക്ഷണിച്ചിരുന്നുവെന്നാണ് ശ്രീ റെഡ്ഡി വെളിപ്പെടുത്തിയത്.

“ഇതേ ദമ്പതികള്‍ എന്നെയും ഒരിക്കല്‍ സമീപിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഹൈദരാബാദില്‍ സഹായികളുണ്ട്. പണത്തിനു പുറമെ വിദേശത്തേക്കുള്ള വിസയുള്‍പ്പെടയുള്ള യാത്രാ സൌകര്യങ്ങള്‍ ക്രമീകരിച്ച് നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. 10000 ഡോളര്‍ വരെയാണ് വാഗ്ദാനം ചെയ്‌തത്. വാഗ്ദാനം താന്‍ ഒഴിവാക്കുകയായിരുന്നു” - ശ്രീ പറഞ്ഞു.

സിനിമയില്‍ എത്താന്‍ നോക്കി അവസരം ലഭിക്കാതെ പോയ ഹൈദരാബാദില്‍ നിന്നുള്ളവരാണ് ഈ ദമ്പതികള്‍.  അമേരിക്കയിലേയ്ക്ക് പോയി പെണ്‍വാണിഭം തുടങ്ങുകയായിരുന്നുവെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

കിഷനും ചന്ദ്രകലയും  മുമ്പ് തെലുങ്ക് സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളർമാരായിരുന്നു. മതിയായ രേഖകളില്ലാതെയാണ് ഇരുവരും അമേരിക്കയില്‍ താമസിച്ചിരുന്നത്. കോണ്‍‌ഫറസ് എന്ന വ്യാജേനെയാണ് ഇവര്‍ സിനിമാ താരങ്ങളെ ഇന്ത്യയില്‍ നിന്നും എത്തിച്ച് വന്‍ തുകയ്‌ക്ക് ആ‍വശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്.

മുതിര്‍ന്ന നടിമാര്‍ക്കൊപ്പം ജൂനിയർ ആർടിസ്റ്റുകളെയും ദമ്പതികള്‍ എത്തിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഷിക്കാഗോയിലെ ഒരു സ്വകാര്യം ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ അഞ്ചു നടിമാര്‍ പിടിയിലായതോടെയാണ് ഇന്ത്യൻ ദമ്പതികളിലേക്ക് അന്വേഷണം എത്തിയത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങളെ യുഎസില്‍ എത്തിച്ചത് കിഷനും ചന്ദ്രകലയുമാണെന്ന് നടിമാര്‍ വ്യക്തമാക്കി. ബി1–ബി2 വിസയിലാണ് ഇവര്‍ അമേരിക്കയില്‍ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.  ഇതോടെയാണ് അറസ്‌റ്റ് നടപടികളുണ്ടായത്.

അറസ്‌റ്റിലായ നടിമാരില്‍ നിന്നും വിമാന ടിക്കറ്റുകൾ, വിവിധ രേഖകൾ, ക്രെഡിറ്റ് കാർഡുകൾ, ഗർഭ നിരോധന ഉറകൾ തുടങ്ങിയ പൊലീസ് കണ്ടെടുത്തിരുന്നു. ഇവ തെളിവുകളായി കോടതിയില്‍ ഹാജരാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഈ രാജാവിന്റെ മകളായി പിറന്നതിൽ ഓരോ ദിവസവും ഞാൻ അഭിമാനിക്കുന്നു‘ രജനികാന്തിന് ഫാദേഴ്സ് ഡേ ആശംസകൾ നേർന്ന് മകൾ സൌന്ദര്യ