Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ മനുഷ്യന് ഒരു വിശ്രമവും ഇല്ലേ? അമ്പരപ്പിച്ച് മമ്മൂട്ടി!

ഈ മനുഷ്യന് ഒരു വിശ്രമവും ഇല്ലേ? അമ്പരപ്പിച്ച് മമ്മൂട്ടി!
, വെള്ളി, 1 ഫെബ്രുവരി 2019 (14:16 IST)
ഏറെ വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്കെത്തിയ ചിത്രമാണ് പേരൻപ്. വൻ ആഘോഷത്തോടെ ആരാധകർ ചിത്രത്തെ ഏറ്റെടുത്തു. ഇനി മമ്മൂട്ടിയുടെ ഒരു സിനിമ കൂടി റിലീസ് ആകാനുണ്ട്. തെലുങ്ക് ചിത്രം യാത്ര. ഫെബ്രുവരി 7നാണ് ചിത്രം റിലീസ് ചെയ്യുക. 
 
യാത്രയുടെ പത്രസമ്മേളനത്തിനു ആന്ധ്രയിലാണ് മമ്മൂട്ടി ഇപ്പോൾ ഉള്ളത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്. പേരൻപിലെ അമുദവനിൽ നിന്നും യാത്രയിലെ വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി നടത്തിയ പരകാശ പ്രവേശം വർണിക്കാതിരിക്കാൻ കഴിയില്ല. 
 
മികച്ച അഭിപ്രായമാണ് പേരൻപിനു ലഭിക്കുന്നത്. വളരെ സ്വാഭാവികമായ അഭിനയം കാഴ്ച വെച്ചിരിക്കുകയാണ് മമ്മൂട്ടി. അഭിനയത്തോടുള്ള തന്റെ ആസക്തി സൂപ്പർസ്റ്റാർ എന്ന പദവിയിലിരിക്കുമ്പോൾ തന്നെ ഇത്രയും വെല്ലുവിളി ഉയർത്തുന്ന ഒരു സ്ക്രിപ്റ്റ് എറ്റെടുക്കാൻ അദ്ദേഹം കാണിച്ച താൽപ്പര്യത്തിലൂടെ വ്യക്തമാകുകയാണ്.
 
വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് യാത്ര. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 7നു റിലീസ് ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാനടന് ആദരവ്, പേരൻ‌പോടെ മോഹൻലാൽ ഫാൻസ്!