Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുസ്‌മിത സെൻ വിവാഹിതയാകുന്നു, വരൻ 27കാരൻ; ഇരുവരുമൊത്തുള്ള വീഡിയോ വൈറൽ

സുസ്‌മിത സെൻ വിവാഹിതയാകുന്നു, വരൻ 27കാരൻ; ഇരുവരുമൊത്തുള്ള വീഡിയോ വൈറൽ

സുസ്‌മിത സെൻ വിവാഹിതയാകുന്നു, വരൻ 27കാരൻ; ഇരുവരുമൊത്തുള്ള വീഡിയോ വൈറൽ
, വ്യാഴം, 8 നവം‌ബര്‍ 2018 (11:26 IST)
ബോളിവുഡ് നായിക എന്നതിലുപതി ലോകത്തിന് മുന്നിൽ ഇന്ത്യൻ സൗന്ദര്യത്തിന്റെ മുഖമായ താരമാണ് സുസ്‌‌മിത സെൻ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഈ താരത്തിന്റെ മുഖം അത്രപെട്ടെന്നൊന്നും ആരാധകർ മറക്കില്ല. ഇത്തവണത്തെ ദീപാവലി വാർത്തകളിൽ ചർച്ചയായി നിറഞ്ഞുനിന്നതും സുസ്‌മിത സെൻ തന്നെയാണ്.
 
ഇത്തവണത്തെ ദീപാവലി ആഘോഷം സുസ്മിത മക്കള്‍ക്കും കാമുകനൊപ്പവുമാണ് ആഘോഷിച്ചത്. സുസ്മിത തന്നെയാണ് ഇതിന്റെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുസ്മിതയുടെ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം റോഹ്‌മാൻ ഷാലും ഉണ്ടായിരുന്നു.
 
42കാരിയായ സുസ്മിതയും 27കാരനായ റോഹ്‌മാൻ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും ആ വാർത്തയ്‌ക്ക് ഈ വീഡിയോ ആക്കം കൂട്ടുന്നു. റോഹ്‌മാൻ ഷാൻ ഫാഷന്‍ മോഡലാണ്. റോഹ്മനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്. അധികം വൈകാതെതന്നെ ഇരുവരുടെയും വിവാഹം സംബന്ധിച്ച് ഔദ്യോഗികമായ വാർത്തകൾ ഉണ്ടാകുമെന്നും സൂചനകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിൽ മമ്മൂട്ടിയുടെ എതിരാളി പൃഥ്വിയോ ടോവിനോയോ?