Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഗ്നിപര്‍വ്വതത്തിനു സുനാമിയില്‍ ഉണ്ടായ ഡാഷ് മോളാണ് എന്റെ ഭാര്യ!

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത് സെപ്തംബര്‍ 29നായിട്ടാണ്

അഗ്നിപര്‍വ്വതത്തിനു സുനാമിയില്‍ ഉണ്ടായ ഡാഷ് മോളാണ് എന്റെ ഭാര്യ!
, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (16:00 IST)
ടു കണ്‍ട്രീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലക് ടോംസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ‘അഗ്നിപര്‍വ്വതത്തിനു സുനാമിയില്‍ ഉണ്ടായ ഡാഷ് മോളാണ് എന്റെ ഭാര്യ‘എന്ന് ബിജു മേനോന്‍ പറയുന്ന ഡയലോഗ് ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.
 
ഫൺ എന്റർടെയ്നറായ ചിത്രം നിർമിക്കുന്നത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. കമ്മട്ടിപ്പാടം സിനിമയുടെ നിർമാതാക്കളായ ഗ്ലോബൽ യുണൈറ്റഡ് മീഡിയ ബാഹുബലിയുടെ വിതരണക്കാര്‍ കൂടിയാണ്. മിയ, ശ്രിന്ദ എന്നിവരാണ് നായികമാര്‍.
 
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ടു കണ്‍ട്രീസിന്റെ കഥയെഴുതിയ നജീം കോയയുടെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. സച്ചിയാണ് സംഭാഷണം. ‌‌നജീം, സച്ചി, ഷാഫി എന്നിവർ ചേർന്നാണ് തിരക്കഥ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുപാട് സങ്കടമുണ്ട് സൗബിൻ ചേട്ടാ... ‘പറവ’യുടെ ഭാഗമാകാൻ കഴിയാത്തതില്‍; വൈറലാകുന്ന പോസ്റ്റ്