Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ദിനം 6.50 കോടി, ഇന്ത്യയില്‍ നിന്ന് ആകെ 14.10 കോടി, 'ആടുജീവിതം' കളക്ഷന്‍ റിപ്പോര്‍ട്ട്

Aadujeevitham

കെ ആര്‍ അനൂപ്

, ശനി, 30 മാര്‍ച്ച് 2024 (12:21 IST)
പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' പ്രദര്‍ശനം തുടരുകയാണ്.മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തി.
 
 മാര്‍ച്ച് 29 ന് ചിത്രം ബോക്സ് ഓഫീസില്‍ 6.50 കോടി നേടി, ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമായി മൊത്തം 14.10 കോടി കളക്ഷന്‍ നേടി.
 മലയാളം 11.82 കോടി, കന്നഡ 0.09 കോടി, തമിഴ് 1.2 കോടി, തെലുങ്ക് 0.9 കോടി, ഹിന്ദി 0.09 കോടി എന്നിങ്ങനെ നേടി.
 
ചിത്രത്തിന്റെ മലയാളം ഒക്യുപന്‍സി നിരക്ക് രണ്ടാം ദിവസം ഗണ്യമായി ഉയര്‍ന്നു. ആദ്യ ദിവസം 57.79 ശതമാനം ഒക്യുപ്പന്‍സി ഉണ്ടായിരുന്നപ്പോള്‍, രണ്ടാം ദിവസം 75.09 ശതമാനം ഒക്യുപ്പന്‍സി നിരക്ക് ഉയര്‍ന്നു.
 അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, ശോഭ മോഹന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് ദിവസം കണ്ടത് അല്ല, സീന്‍ മാറി,'ആടുജീവിതം' രണ്ടാം നേടിയത്