Select Your Language

Notifications

webdunia
webdunia
webdunia
webdunia

കസബ വിവാദത്തിനിടയില്‍ നസ്രിയയ്‌ക്കൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ അടിച്ചുപൊളിച്ച് പാര്‍വ്വതി

പാര്‍വ്വതി കൂളാണ് !

കസബ വിവാദത്തിനിടയില്‍ നസ്രിയയ്‌ക്കൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ അടിച്ചുപൊളിച്ച് പാര്‍വ്വതി
, തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (14:19 IST)
കസബ വിവാദത്തിനിടയില്‍ നസ്രിയയ്‌ക്കൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ അടിച്ചുപൊളിച്ച് നടി പാര്‍വ്വതി. കസബയിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി നസ്രിയയുമൊത്ത് ഷൂട്ടിങ് ലൊക്കേഷനില്‍ അടിച്ച് പൊളിക്കുന്ന താരത്തിന്റെ സെല്‍ഫികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
കഴിഞ്ഞ ദിവസം സമാപിച്ച  അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയില്‍ മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതിയുടെ വിവാദ പരാമര്‍ശമുണ്ടായത്. നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു എന്നായിരുന്നു അത്. ഇതോടെ പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ തെറിവിളിയും ഉണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകര്‍ക്കായി ഓവിയയുടെ കിടിലന്‍ പ്രഖ്യാപനം