Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ്‌ക്ക് നായിക നയൻസ് തന്നെ!

വിജയ്‌ക്ക് നായിക നയൻസ് തന്നെ!

വിജയ്‌ക്ക് നായിക നയൻസ് തന്നെ!
, തിങ്കള്‍, 26 നവം‌ബര്‍ 2018 (11:49 IST)
മെര്‍സലിനു ശേഷം വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രത്തിനൊരുങ്ങുന്നു. ചിത്രം ഒരു സ്‌പോർട്‌സ് ത്രില്ലറാണെന്നാണ് കോളിവുഡിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ചിത്രത്തിൽ നായികയായെത്തുന്നത് ലേഡി സൂപ്പർസ്‌റ്റാർ നയൻതാര ആണെന്നും വാർത്തകളുണ്ട്.
 
ചിത്രത്തിൽ നായിക ആരായിരിക്കും എന്ന സംശയം ആരാധകരുടെ മുമ്പേ ഉണ്ടായിരുന്നു. നയൻ‌ താരയോ കീർത്തി സുരേഷോ ആയിരിക്കും എന്ന് ആദ്യ ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നെങ്കിലും അവരെയെല്ലാം പിന്നിലാക്കി ഗീതാ ഗോവിന്ദം ഫെയിം രശ്മിക മന്ദാനയുടെ പേര് ഉയർന്നുവന്നിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് വിജയ് - നയൻതാര കൂട്ടുകെട്ട് ഒരുമിച്ചിരിക്കുന്നത്.
 
എന്നാൽ ഇപ്പോൾ അത് വീണ്ടും നയൻസിലേക്ക് എത്തിയിരിക്കുകയാണ്. വനിതകളുടെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നും വാർത്തകളുണ്ട്. എന്നാൽ ഈ വിവരങ്ങളെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെയായി ഉണ്ടായിട്ടില്ല. 
 
ഇതുവരെ വിജയ് അഭിനയിച്ചതിൽ നിന്നെല്ലാം വ്യത്യസ്‌തമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് ആറ്റ്‌ലി പറയുന്നത്. വിജയുടെ അറുപത്തിമൂന്നാമത്തെ ചിത്രമായത് കൊണ്ട് തന്നെ ജേഴ്സി നമ്പര്‍ 63 എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നും സൂചനകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ഇല്ലെങ്കിൽ പേരൻപില്ല, അദ്ദേഹം ജീവിക്കുകയായിരുന്നു!