Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലര്‍ കഴിഞ്ഞാല്‍ ധ്യാനിന്റെ അടുത്ത റിലീസ്, കൂടെ അജുവും ഉണ്ട്, ചിരിക്കാന്‍ തയ്യാറായിക്കോളൂ

ജയിലര്‍ കഴിഞ്ഞാല്‍ ധ്യാനിന്റെ അടുത്ത റിലീസ്, കൂടെ അജുവും ഉണ്ട്, ചിരിക്കാന്‍ തയ്യാറായിക്കോളൂ

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 ഓഗസ്റ്റ് 2023 (12:13 IST)
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.
ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവയുടെ അവതരിപ്പിക്കുന്ന 'കണ്ണന്‍', 'വിദ്യാധരന്‍' എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സീനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാര്‍വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രതില്‍ രാധാകൃഷ്ണന്‍ ആണ് ചിത്രസംയോജനം. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതം ആഘോഷമാക്കി സാനിയ ബാബു, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം